വയല്‍ മണ്ണിടല്‍:സോളിഡാരിറ്റി പ്രതിഷേധിച്ചു
(05-10-2012)
ചേന്ദമംഗല്ലൂര്‍: ഇസ്ലാഹിയ അസോസിയേഷന് കീഴിലുള്ള വയല്‍ മണ്ണിട്ട് നികത്തുന്നതില്‍ സോളിഡാരിറ്റി ചേന്ദമംഗല്ലൂര്‍ എക്സിക്യൂട്ടീവ് കമ്മറ്റി പ്രതിഷേധിച്ചു. വ്യാപകമായ തോതില്‍ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നാടിന് ദോഷകരമാണ്. പ്രദേശത്ത് കുടിവെള്ള ക്ഷാമത്തിനും കൃഷി നാശത്തിനും ഹേതുവാകുന്ന വയല്‍ നികത്തലില്‍ നിന്ന് എത്രയും പെട്ടന്ന് പിന്മാറണം. നെല്‍വയലുകള്‍ പരമാവധി സംരക്ഷിക്കുന്ന സംരംഭങ്ങളില്‍ മുഴുവന്‍ ജനങ്ങളും പങ്കാളികളാവണമെന്നും യോഗം ആവശ്യപ്പെട്ടു.ചേന്ദമംഗല്ലൂരിലും പരിസര പ്രദേശങ്ങളിലും വ്യാപകമാവുന്ന വയല്‍ നികത്തല്‍ പ്രവണതയില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. ടി.കെ ജുമാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സാബിഖ് സമാന്‍, നിസാമുദ്ദീന്‍ എ.എം, സമീര്‍ കെ.പി, മുഹ്സിന്‍ കെ.ടി, നിഹ്മത്തുള്ള എന്‍.കെ സംസാരിച്ചു. ഹൈസ്കൂള്‍ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി പൊളിച്ചു കളഞ്ഞ അവശിഷ്ടങ്ങളും മണ്ണും അല്‍ ഇസ്ലാഹ് സ്കൂളിന് മുന്‍വശത്തെ ഒഴിഞ്ഞ വയല്‍ പ്രദേശത്ത് നിക്ഷേപിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ചേന്ദമംഗല്ലൂരിലെ വയല്‍ പ്രദേശങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നികത്തുന്നതില്‍ കാണിക്കുന്ന ലാഘവ ബുദ്ധിക്ക് ഒരു തിരിച്ചടിയായി ഈ പ്രതിഷേധം മാറുമെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്. സോളിഡാരിറ്റിയുടെ നേതൃത്തത്തില്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായി ഇട്ട മണ്ണ് നീക്കം ചെയ്യാമെന്ന് തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ അപൂര്‍വ്വമായാണ് നികത്തിയ വയല്‍ പൂര്‍വ്വ സ്ഥിതിയാക്കാമെന്ന് തീരുമാനിക്കപ്പെടുന്നത്. ഡി വൈ എഫ് ഐയും പ്രതിഷേധ സൂചകമായി അങ്ങാടിയില്‍ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.
Tags : Chennamangallur Solidarity Youth movement, വയല്‍ മണ്ണിടല്‍.
|