|
മാരത്തോണ്‍ മത്സരം
(16-10-2012)
ഒക്‍ടോബര്‍ 21ന് നടക്കുന്ന എസ്.ഐ.ഒ മുക്കം ഏരിയ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാരത്തോണ്‍ മത്സരം ആവേശകരമായി. മണാശേരിയില്‍ നിന്ന് ആരംഭിച്ച മത്സരം ചേന്ദമംഗല്ലൂര്‍ അങ്ങാടിയില്‍ സമാപിച്ചു. മുക്കം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീ റിനീഷ് തട്ടാലത്ത് മാരത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. മത്സരത്തില്‍ ജിനാസ് ചേന്ദമംഗല്ലൂര്‍ ഒന്നാം സ്ഥാനവും റോഷന്‍ രണ്ടാം സ്ഥാനവും, റഷാദ് പൊറ്റശ്ശേരി, അഷ്‌ഫാഖ് എന്നിവര്‍ മൂന്ന് നാല് സ്ഥാനങ്ങളും നേടി. വിജയികള്‍ക്കുള്ള കാഷ് പ്രൈസ് സമ്മേളന ദിവസം വിതരണം ചെയ്യും. നിഹ്‌മത്ത് എന്‍.കെ, അബ്ദുല്‍ അസീസ് ടി.എന്‍, റഹീം. കെ, റഫീദ്, മുനാസ്, ഷാകിര്‍ എം. നേതൃത്വം നല്‍കി.
Photos: Ayaz Thazhvara
Tags : Chennamangallur SIO area Conference Marathon
|
|