|
ഗരിമയോടെ ബലിപെരുന്നാള്‍
(26-10-2012)
ഈദ് ഗാഹിന്റെ സൗന്ദര്യമില്ലെങ്കിലും ചെന്ദമംഗല്ലൂരിന്റെ ബലിപെരുന്നാളിന് ഗരിമ കുറഞ്ഞില്ല. നോര്‍ത്ത്, ഈസ്റ്റ് ചെന്ദമംഗല്ലൂര്‍കാര്‍ ഒദയമംഗലം ജുമുഅത്ത് പള്ളിയില്‍ ഒരുമിച്ചു കൂടിയപ്പോള്‍ പെരുന്നാള്‍ നമസ്കാരത്തിന് ഇ എന്‍ അബ്ദുള്ള മൗലവി നേതൃത്തം നല്‍കി. സലഫി മസ്കിദിലും പുല്പറമ്പിലും വേറെ വേറെ പെരുന്നാള്‍ ആഘോഷങ്ങള്‍ ഉണ്ടായിരുന്നു. ബംഗാളി തൊഴിലാളികളും നമസ്കാരത്തിനായി ഹാജരായിരുന്നു. ഇബ്രാഹിം നബി സ്വന്തം സാഹചര്യങ്ങളെ അനുകൂലമാക്കാന്‍ പോരാടിയ വ്യക്തിത്വമായിരുന്നു. സ്വന്തം മകനെ ബലികൊടുക്കാന്‍ സന്നദ്ധമായത് മാത്രമല്ല ഇബ്രാഹിം പ്രവാചകന്റെ മാതൃക. ഭരണകൂടവും പൊതു ജനങ്ങളും തിന്മയുടെ പക്ഷത്ത് ചേര്‍ന്നപ്പോള്‍ സ്വന്തത്തെ തന്നെ ത്യജിച്ചതാണ് ഇബ്രാഹിം പ്രവാചകന്റെ പാരമ്പര്യം. തീയ്യിലേക്ക് എടുത്തെറിയപ്പെട്ടതിനെ പുഞ്ചിരിയോടെ നേരിടാന്‍ ആ മഹാന് സാധിച്ചത് നമുക്ക് മാതൃകയാവണം, ഇ എന്‍ പറഞ്ഞു. ബലികര്‍മ്മം പുല്പറമ്പ്, നോര്‍ത്ത്, ഈസ്റ്റ് ഭാഗങ്ങളില്‍ വേറെ വേറെ ആണ്. ചിലരെങ്കിലും നാളെയാണ് ബലികര്‍മ്മം നിര്‍വഹിക്കുന്നത്. നാട്ടില്‍ നല്ലൊരു വിഭാഗം ആളുകള്‍ ആസാം കലാപത്തിന്റെ അഭയാര്‍ഥികള്‍ക്കായി ഇത്തവണത്തെ ബലിമാംസം നീക്കി വെച്ച് വലിയ മാതൃക കാണിച്ചിട്ടുണ്ട്. വിഷന്‍ 2016 ടീം ആണ് ആസാം റിലീഫ് കര്‍മങ്ങള്‍ക്ക് നേതൃത്തം നല്‍കുന്നത്. പെരുന്നാള്‍ ദിനത്തില്‍ മറ്റ് ആഘോഷങ്ങള്‍ ഒന്നും ഇത്തവണ തീരുമാനിച്ചിട്ടില്ല. യു പി സ്കൂള്‍ സ്ഥലമെടുപ്പ് കമ്മിറ്റി അങ്ങാടിയില്‍ കൗണ്ടര്‍ തുറന്നത് വിഷയത്തെ വീണ്ടും ജനശ്രദ്ധയില്‍ കൊണ്ട് വരാന്‍ പര്യാപ്തമാക്കിയിട്ടുണ്ട്.
Photos: Shahir K
Tags : Chennamangallur Eid Adha celebration, KTC, Shafeeque VK
|
|