മാതൃവിദ്യാലയത്തിന്റെ മനസ്സറിഞ്ഞ് (26-10-2012)


ചേന്ദമംഗല്ലൂര്‍ ഗവണ്‍‌മെന്റ് യു പി സ്കൂളിനായി സ്വകാര്യ വ്യക്തികളില്‍ നിന്ന് സ്ഥലമെടുത്ത് ബഹുമുഖ വികസനം സാധ്യമാക്കാന്‍ ഉദ്ദേശിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 'മാതൃവിദ്യാലയത്തിന്റെ മനസ്സറിഞ്ഞ് ' പ്രൊജക്റ്റിന്റെ നിലവിലെ അവസ്ഥ വിശദീകരിച്ച് ഈദ് സുദിനത്തില്‍ നടത്തിയ പ്രത്യേക കൗണ്ടര്‍ ശ്രദ്ദേയമായി. മുസ്തഫ മാസ്റ്റര്‍. ബന്ന മാസ്റ്റര്‍, ജുമാന്‍ മാസ്റ്റര്‍, ഷഫീഖ് മാടായില്‍, ഒ ഷരീഫ് മാസ്റ്റര്‍ തുടങ്ങി നാട്ടിലെ നിരവധി സാമൂഹ്യപ്രവര്‍ത്തകരാണ് കൗണ്ടറിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഹെഡ് മാസ്റ്റര്‍ സുരേന്ദ്രന്‍ മാസ്റ്ററുടെ സാന്നിധ്യവും ഉണ്ടായിരുന്നു. കൂലിപ്പണിക്കാരടക്കം നാട്ടിലെ നല്ലൊരു വിഭാഗം ജനങ്ങളും പണം സംഭാവന ചെയ്യുക വഴി അമ്പത് ലക്ഷത്തിനടുത്ത് പ്രൊജക്ടിലേക്ക് ഓഫര്‍ ലഭിച്ചിട്ടുണ്ട്. 27 ലക്ഷം രൂപയാണ് ഇതു വരെ പിരിഞ്ഞ് കിട്ടിയത്. മൊത്തം 85 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്. കൂടുതല്‍ ആളുകളില്‍ നിന്ന് ഇനിയും ഓഫര്‍ ലഭിച്ചാല്‍ മാത്രമെ ഉദ്ദേശിച്ച വികസനം സാധ്യമാവൂ എന്നാണ് സ്ഥലമെടുപ്പ് കമ്മിറ്റി പറയുന്നത്.
Tags : Chennamangallur GMUP School land purchase program

 
 
2012 Chennamangaloor on Web