നാടിന്റെ നടുക്കമായി ഒരു വേര്‍പ്പാട്.(1.2.2012)


കാല്‍നട യാത്രക്കാരനായിരുന്ന യുവാവിന്‍റെ ദാരുണമായ അപകട മരണം നാടിനെ നടുക്കി. നോര്‍ത്ത്‌ ചേന്നമംഗലൂര്‍ ആറ്റുപുറം കോളനിയില്‍ താമസിക്കും അബ്ദുല്‍ഖാദര്‍, കുഞ്ഞാമിന ദമ്പതികളുടെ മകന്‍ സകരിയ്യ (36) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച്ച രാവിലെ പതിവ് പോലെ തന്‍റെ ജോലി സ്ഥലത്തേക്ക് കാല്‍നടയായി പോകുകയായിരുന്ന സകരിയ്യയെയും മറ്റൊരു യുവാവിനെയും മുക്കം പി.സി ജങ്ക്ഷനിലെ സഫ ട്രേഡ്ടെഴ്സിനു മുന്‍വശത്ത് ഒതുക്കി നിര്‍ത്തുകയായിരുന്ന മിനി പിക്കപ്പ്‌ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ്‌ മറ്റു രണ്ട്‌ വാഹനത്തില്‍ ഇടിച്ചാണ് നിന്നത്. പരിക്കേറ്റ യുവാവിനെയും സകരിയ്യയെയും ഉടന്‍ തന്നെ കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഇടത് ഭാഗത്ത് തലയുടെ പിറകിലായി ഗുരുതരമായി പരിക്കേറ്റ സകരിയ്യയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച്ച രാവിലെ 10.30 ന് മരണപ്പെട്ടു. ഇരുചക്ര വാഹന മെക്കാനിക്കായിരുന്ന സകരിയ്യ മുക്കം ബൈപ്പാസിലെ മസ്ജിദു സുബ്ഹാന് അടുത്തുള്ള കെട്ടിടത്തില്‍ സ്വന്തമായി വര്‍ക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു. മാതാവ്‌: കുഞ്ഞാമിന, പിതാവ്‌: അബ്ദുല്‍ഖാദര്‍,സഹോദരന്‍: ലിയാഖത്തുള്ള.

മജ്‌ലിസ് കോളേജ് ഫെസ്റ്റ് (2.2.2012)ചേന്ദമംഗലൂര്‍: മജ്‌ലിസ് കോളേജ് ഫെസ്റ്റ് 2011-12 ചേന്ദമംഗലൂര്‍ ഇസ്ലാഹിയ കോളേജില്‍ വെച്ച് നടന്നു . പ്രശസ്ത എഴുത്തുകാരനും ആക്ടിവിസ്റ്റും ആയ കെ.പി രാമനുണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു. നാടകം പോലുള്ള കലാരൂപങ്ങള്‍ പുനര്‍നിര്‍ണയിക്കാന്‍ സമയമായെന്ന്‍ അദേഹം അഭിപ്രായപ്പെട്ടു. സര്‍ഗാത്മക കലകള്‍ക്ക് പ്രാധാന്യം നല്‍കുന്നുവെന്നതാണ് മജ്‌ലിസ് കോളേജ് ഫെസ്റ്റ്ന്‍റെ പ്രത്യേകതയെന്നും അദേഹം പറഞ്ഞു. എന്നാല്‍ മജ്‌ലിസ് ഫെസ്റ്റില്‍ കോല്‍ക്കളി , ഒപ്പന എന്നിവയോടൊപ്പം നാടകം ഒഴിവാക്കിയത് നന്നായില്ലന്നും നാടകം പ്രോത്സാഹിപ്പിക്കേണ്ട കലയാണെന്നും കെ.പി രാമനുണ്ണി കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന ചടങ്ങില്‍ ഇസ്ലാഹിയ അസോസിയേഷന്‍ പ്രസിഡന്‍റ് ശ്രി. ഒ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.സി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഇറക്കിയ "തിരുത്ത്" സപ്ലിമെന്‍റ് മുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.സുരേന്ദ്രനാഥ്‌ മജ്‌ലിസ് അസി: സെക്രെട്ടറി മഞ്ചറ മുഹമ്മദലിക്കു നല്‍കി പ്രകാശനം ചെയ്തു.
17 കോളേജുകളില്‍ നിന്നായി 200 ആണ്‍കുട്ടികളും 300 പെണ്‍കുട്ടികളുമായി 500 പ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുത്തു. ജൂനിയര്‍ , സീനിയര്‍ എന്നീ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും , പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകമായിട്ടാണ് മത്സരങ്ങള്‍ നടന്നത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഇസ്ലാഹിയ കോളേജ് ചേന്ദമംഗലൂരും. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഫലാഹിയ കോളേജ് മലപ്പുറവും നേടി. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ ഒന്നാം സ്ഥാനം ഇസ്ലാമിയ കോളേജ് തളിക്കുളവും, പെണ്‍കുട്ടികളില്‍ ഒന്നാം സ്ഥാനം അല്‍ ഫലാഹ് വിമെന്‍സ് കോളേജ് പെരിങ്ങാടിയും, ഇസ്ലാഹിയ കോളേജ് ചേന്ദമംഗലൂരും പങ്കിട്ടു.
സമാപന സമ്മേളനത്തില്‍ തനിമ കലാവേദി സംസ്ഥാന പ്രസിഡന്റ്‌ ആദം അയൂബ് വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. കേരള മജലിസസു ത്തഅലീമില്‍ ഇസ്ലാമി സെക്രട്ടറി എസ് .കമറുദ്ധീന്‍ അധ്യക്ഷത വഹിച്ചു.ഇസ്ലാമിക വിജ്ഞാന കോശം എഡിറ്റര്‍ റഹ്മാന്‍ മുന്നൂര്‍ ,ഇസ്ലാഹിയ അസോസിയേഷന്‍ സെക്രട്ടറി കെ.ഹുസൈന്‍,ഇ.എന്‍.അബ്ദുള്ള മൗലവി ,പി .മുഹമ്മദ്‌ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ എം.റഹ്മത്തുള്ള സ്വാഗതവും,സ്വാഗത സംഘം അസി.കണ്‍വീനെര്‍ കെ.സി.മുഹമ്മദലി നന്ദിയും പറഞ്ഞു.News : Junaise & Raheem


 
 
2012 cmr on web Chennamangallur News chennamangaloor GMUP school