സുഫൈദ് ഇനി വെള്ളിത്തിരയിലേക്ക് (17-12-2012)


സുഫൈദ് സുലൈമാന്‍ ഇനി സിനിമയില്‍ വേഷമിടും. വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ പ്രശസ്ത നോവല്‍ ആയ 'ബാല്യകാല സഖി' സംവിധായകന്‍ പ്രമോദ്‌ പയ്യന്നൂര്‍ സിനിമ ആയി ആവിഷ്കരിക്കുന്നുണ്ട്. ഇതിലേക്കാണ് സുഫൈദിനു സെലക്ഷന്‍ കിട്ടിയിരിക്കുന്നത്. കഴിഞ്ഞ മാസം ദുബായില്‍ വെച്ചാണ് ഓഡിഷന്‍ നടന്നത്. മമ്മൂട്ടി ആണ് സിനിമയില്‍ പ്രധാന വേഷം ഇടുന്നത്. 3 റൗണ്ടുകളിലായി നടന്ന ഓഡിഷനില്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടിയാണ് സുഫൈദ് സിനിമയില്‍ ഇടം പിടിച്ചത്. മുന്‍പ് മലര്‍വാടി ജില്ല തല മത്സരത്തില്‍ മികച്ച നടനായി സുഫൈദിനെ തിരഞ്ഞെടുത്തിരുന്നു. ഇപ്പോള്‍ ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥി ആണ്. വെക്കേഷനില്‍ തുടങ്ങുന്ന ഷൂട്ടിംങ്ങില്‍ പങ്കെടുക്കാനുള്ള ത്രില്ലില്‍ ആണ് സുഫൈദ്. മിനി പഞ്ചാബ് സുലൈമാന്‍-ജാസ്മിനെ ദമ്പതികളുടെ മകന്‍ ആണ്.


Tags : Chennamangallur

 
 
2012 Chennamangaloor on Web