പ്രതിഭകള്‍ക്ക് ആദരം. (27-12-2012)

തനിമ കലാസംഘത്തിന് സ്വീകരണം നല്‍കുന്നതിന്റെ ഭാഗമായി, ചേന്ദമംഗല്ലൂര്‍ തനിമ യൂനിറ്റ് സംഘടിപ്പിച്ച കലാവിരുന്നില്‍ നാട്ടിലെ തിരഞ്ഞെടുത്ത പ്രതിഭകളെ ആദരിച്ചു. കെ ടി സി(ഉറുദു സാഹിത്യം, ചരിത്രം) , കെ ടി ഹസന്‍ മാസ്റ്റര്‍(മാപ്പിള്ള പാട്ട് രചന) , ആര്‍ കെ പൊറ്റശ്ശേരി (വര), അബ്ദുള്ള പുല്‍‌പറമ്പ് (എഴുത്തിലെ വിസ്മയം) തുടങ്ങിയവരാണ് തിങ്ങി നിറഞ്ഞ സദസ്സിന് മുന്നില്‍ ആദരിക്കപ്പെട്ടത്.
കുഞ്ഞാലിമാഷ്, സമീര്‍ കെ പി എന്നിവരുടെ നേതൃത്തത്തില്‍ നാടിന്റെ ചരിത്രാവതരണം നടത്തിയത് സദസ്സിന് നവ്യാനുഭവമായി മാറി. വീഡിയോ വിഷ്വല്‍സിന്റെ സഹായത്തോടെ കുഞ്ഞാലിമാഷാണ് ചരിത്രാവതരണം നടത്തിയത്. ചടങ്ങില്‍ തനിമ കലാജാഥ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച പരിപാടികള്‍ക്ക് പുറമെ യു പി സ്കൂളിലെയും അല്‍-ഇസ്ലാഹ് സ്കൂളിലെയും കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു. കൊടപ്പന മുഹമ്മദ്കുട്ടി, ബന്ന ചേന്ദമംഗല്ലൂര്‍ എന്നിവരുടെ നേതൃത്തത്തില്‍ നടത്തിയ പരിപാടിയില്‍ ഒ അബ്ദുറഹിമാന്‍, ഷിനാസ് എ എം, പി കെ അബ്ദുറസാഖ് തുടങ്ങിയവര്‍ സംസാരിച്ചു.
Photos: Shahir K


Tags : Chennamangallur, Shinas AM, O AbduRahiman, Abdulla pulparamb, PK abdu Razak, PT kunjali, RK potassery

 
 
2012 Chennamangaloor on Web