കേരളീയ സമൂഹം പൊതുവേദികളെ തേടുന്നു.(8.2.2012)


ആത്മഹത്യ, മാനസിക രോഗങ്ങള്‍, കുടുംബ തകര്‍ച്ചകള്‍, ,മദ്യം-മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ വിപത്തുകള്‍ കേരളത്തില്‍ അപകടകരമാം വിധം വര്‍ദ്ധിച്ചുവരികയാനെന്നും കക്ഷി രാഷ്ട്രീയ ഭേദമന്യേ പൊതു ജനങ്ങളെ അണിനിരത്തി ഇവയെ പ്രതിരോധിക്കാന്‍ പൊതുവേദികള്‍ രൂപം കൊള്ളണമെന്നും എഴുത്തുകാരനും സാമൂഹ്യ ശാസ്ത്രജ്ഞനുമായ ഡോ:എന്‍.പി ഹാഫിസ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്കൂള്‍ ഗ്രൗണ്ടില്‍ ചേര്‍ന്ന പൊതുപ്രവര്‍ത്തക സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാര്‍ത്ഥമതികളെയാണ്‌ ആധുനിക വിദ്യാഭ്യാസം സൃഷ്ടിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബന്ന ചേന്ദമംഗല്ലൂര്‍ അധ്യക്ഷത വഹിച്ചു.




Tags : Chennamangallur, Social workers meet, Banna chennamangallur, hafis muhammed

 
 
2012 cmr on web Chennamangallur News chennamangaloor GMUP school