|
ഗ്രാമ പ്രതിഭകള്‍ക്ക് ആദരവ്
(12-03-2012)
ചേന്ദമംഗല്ലുരിന്റെ ചരിത്രത്തിനൊത്ത് പുതുമകള്‍ക്ക് നേതൃത്തം നല്‍കാന്‍ മുന്നോട്ട് വന്ന ഗ്രാമത്തിലെ പുതിയ തലമുറയിലെ പ്രതിഭകള്‍ക്ക് സോളിഡാരിറ്റിയുടെ നേതൃത്തത്തില്‍ ഗ്രാമത്തിന്റെ ആദരവ്. ആധുനിക ദൃശ്യ-മാധ്യമ മേഖലയിലേക്ക് ചേന്ദമംഗല്ല്ലുരിന്റെ സംഭാവനയായ സിദ്ധീഖ് ചേന്ദമംഗല്ലൂരിനെയും ബന്ന ചേന്ദമംഗല്ലൂരിനെയും ഒപ്പാം നവാഗത തലമുറയുടെ പ്രതിനിധികളായ നജീമും കൂട്ടുകാരെയും ആയിരുന്നു സോളിഡാരിറ്റിയുടെ നേതൃത്തത്തില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചത്. ഇ എന്‍ അബ്ദുള്ള മൗലവി ആയിരുന്നു ഉപഹാരങ്ങള്‍ വിതരണം ചെയ്തത്. ഒമ്പതിലധികം അവാര്‍ഡുകള്‍ ലഭിച്ച ' കുന്നുമ്മല്‍ കുഞ്ഞാമിനയും കൂറ അവുക്കരും ' എന്ന ബന്ന മാസ്റ്റര്‍ സംവിധാനം ചെയ്ത സിനിമയും, അഞ്ച് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള 'എക്സാം ടാകീസ്' എന്ന നജീമും കൂട്ടുകാരും അണിയിച്ചൊരുക്കിയ സിനിമയുടെയും പ്രദര്‍ശനവും പരിപാടിക്ക് മുന്‍പെ ഉണ്ടായിരുന്നു. ഊമക്കുയില്‍ എന്ന ചേന്ദമംഗല്ലുരില്‍ നിന്നും പുറത്ത് വന്ന ആദ്യ തിയേറ്റര്‍ സിനിമ സംവിധാനം ചെയ്താണ് സിദ്ധീഖ് ശ്രദ്ധപിടിച്ചു പറ്റിയത്. ശേഷം നടന്ന 'ദൃശ്യമാധ്യമങ്ങള്‍ : കരുത്തും ഇടപെടലും' എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ പി ടി കുഞ്ഞാലി മാസ്റ്റര്‍, കെ ടി നജീബ്, ഡൊ. ഉമര്‍ തസ്നീം, അനില്‍കുമാര്‍, ജൗഹര്‍ ഇ എന്‍, നസീം, മുഹ്‌സിന്‍ മുട്ടെത്ത്, ജുനൈസ് സുലൈമാന്‍, മുംതസ് ജമീല, സംറ അബ്ദുറസാഖ്, ദാസന്‍ പൊറ്റശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.എസ് ഖമറുദ്ധീന്‍ മാസ്റ്റര്‍ ചര്‍ച നിയന്ത്രിച്ചു. സയനോര അക്കാദമിയില്‍ നടന്ന പരിപാടിയില്‍ സാബിഖ് കെ അധ്യക്ഷത വഹിച്ചു. ശാഹിര്‍ സ്വാഗതം പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ ഗ്രേസ് ചെന്ദമംഗല്ലൂര്‍ യുവപ്രതിഭകള്‍ക്ക് ആദരവ് എന്ന തലക്കെട്ടില്‍ ബന്ന മാഷെയും സിദ്ധീഖ് ചേന്ദമംഗല്ലൂരിനെയും ആദരിച്ചിരുന്നു. പരിപാടിയില്‍ ശിഹാബുദ്ധീന്‍ പൊയ്തും കടവ്, ഒ അബ്ദുറഹിമാന്‍, ഹമീദ് ചേന്ദമംഗല്ലൂര്‍ ,ഒ അബ്ദുള്ള തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്നു
Photos: Shahir
Tags : Chennamangallur, Solidarity, Sidheque Chennamangallur, Banna Chennamangallur, oomakkuyil
|
|