ഈദ്
സന്ദേശം
യുവത്വം ഒരാഘോഷമാണ്. ഒരാര്‍ത്തിരമ്പലാണ്.
നടന്ന് പതിഞ്ഞ വഴികളും കാലേക്കൂട്ടി വരച്ചുവച്ച കള്ളികളും ഉപേക്ഷിച്ച് പുതിയ വഴികള്‍ തേടി പുതിയ രേഖാചിത്രങ്ങള്‍ പണിത് മുന്നോട്ട് പോകാന്‍ കൊതിക്കുന്ന കരുത്ത്.
ഒരു ജനതയുടെ ഊര്‍ജ സ്രോതസ്സാണ് യൌവനം. ഭാവനയുടെ അമൂര്‍ത്തമായ സങ്കേതം സര്‍ഗാത്മകതയുടെ വിളനിലം.
ചേന്ദമംഗല്ലൂര്‍ ചരിത്രം പരിശോധിക്കുമ്പോള്‍ യൌവനത്തിന്റെ
ചടുലതയുടെയും വിസ്മയകരമായ ഇടപെടലുകളുടെയും
ചുമര്‍ ചിത്രം നമ്മുടെ മുന്നിലെത്തും. അവിടെ വര്‍ണ, കാലഭേദങ്ങളുണ്ടായില്ല. ജീവിതം നേരമ്പോക്കായില്ല. കര്‍മപഥത്തെ
മനസ്സിലാക്കിയ, പിന്തുടരേണ്ട നേതൃത്വത്തെ തിരിച്ചറിഞ്ഞ
കാലഘട്ടമായിരുന്നു അത്. ഇന്നത്തെ യുവത്വം എവിടെയാണ്? ചരിത്രം ഒരു ഉത്തേജകമായി നമ്മുടെ മുന്നിലുണ്ടോ?
പൂര്‍വികര്‍ പകര്‍ന്ന വെളിച്ചം അണയാതെ സൂക്ഷിക്കാനെങ്കിലും നമുക്കായോ? നമ്മള്‍ വിളക്കായി പ്രകാശിക്കേണ്ടതുണ്ട്. അത് പരത്തുന്ന വെളിച്ചം പുതിയ വഴികള്‍ തുറക്കേണ്ടതുണ്ട്. രണ്ട് കരകളും സംസ്കാരങ്ങളും സൃഷ്ടിച്ച് ഒഴുകിപ്പരക്കുന്ന
നദിയാവണം യൌവനം. നാടിന് മുഴുവന്‍ വെളിച്ചമായി ജ്വലിക്കുന്ന വിളക്കാവണം യുവാവ്. നമ്മെ നാമാക്കിയ ഇന്നലെകളെ
പഠനവിധേയമാക്കുകയാണ്, ഇന്നിനെ ചോദ്യം ചെയ്യാനുള്ള
ശ്രമമാണ്. നാളെക്കു വേണ്ടിയുള്ള അന്വേഷണമാണീ
'വഴിവിളക്ക്.' പുതിയ പ്രതീക്ഷകളുടെ പുലരികള്‍ പ്രഖ്യാപിക്കുന്നതാകട്ടെ നമ്മുടെ രാവുകള്‍ എന്ന പ്രാര്‍ഥനയോടെ...
ത്യാഗ സ്മരണകളുടെ ബലിപെരുന്നാള്‍ സന്തോഷങ്ങള്‍...
എല്ലാവര്‍ക്കും...!
ഞങ്ങള്‍ ചോദിച്ചത്
1. 1950-60 കാലഘട്ടം വിദ്യാഭ്യാസ നവജാഗരണത്തിന്റെയും '70-80കള്‍ സാമ്പത്തിക അടിത്തറയുടെ വിപുലീകരണത്തിനുള്ള യജ്ഞത്തിന്റെയും ചരിത്രമാണ് ചേന്ദമംഗല്ലൂര്‍ യുവത്വത്തിന്റേത്. വര്‍ത്തമാന കാലത്തില്‍ യുവാക്കളുടെ സാന്നിധ്യം എവിടെയാണ്?
2 പുറംനാട്ടുകാര്‍ക്ക് ചേന്ദമംഗല്ലൂര്‍ പല കാര്യങ്ങളിലും ഒരു മാതൃകാ ഗ്രാമമായിരുന്നു. ഗുണപരമായ മാതൃകകള്‍ നാം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടോ ?
3. പ്രവാസികളുടെ ഗ്രാമമാണ് ചേന്ദമംഗല്ലൂര്‍. പ്രവാസം കുടുംബ, സാമ്പത്തിക, സാംസ്കാരിക രംഗത്ത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത് ?
4. ഒരു നാടിന്റെ വര്‍ത്തമാനവും ഭാവിയും നിര്‍ണയിക്കുന്നത് യുവാക്കളാണെന്നാണ് പൊതു കാഴ്ചപ്പാട്. ചേന്ദമംഗല്ലൂരിലെ യുവാക്കളുടെ നിലവിലെ കര്‍മ്മശേഷി മുന്‍നിര്‍ത്തി നാടിന് നല്ലൊരു ഭാവിയുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ? ന•യില്‍ പരസ്പരം സഹകരിച്ചിരുന്ന കഴിഞ്ഞ കാലം നമുക്ക് നഷ്ടപെട്ടിട്ടുണ്ടോ ?
5. ചേന്ദമംഗല്ലൂരിന്റെ വളര്‍ച്ചക്ക് താങ്കള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍? എന്തിലായിരിക്കണം നാം ഊന്നല്‍ കൊടുക്കേണ്ടത്?
|