എ കെ മൗലവി അന്തരിച്ചു(21/12/2009)
ആഷാരിക്കണ്ടി മുഹമ്മദ് മൗലവി അന്തരിച്ചു. രണ്ടാഴ്ച്ചയായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. മരണപ്പെടുമ്പോള്‍ എണ്‍പതൊന്ന് വയസ്സായിരുന്നു. ചേന്ദമംഗല്ലൂരിലെ മത-സാമൂഹ്യ മേഖലയിലെ മുഖ്യ സാന്നിധ്യമായിരുന്നു എ കെ മൗലവി എന്ന ആശാരിക്കണ്ടി മുഹമ്മദ് മൗലവി. കേരള നദ്‌വത്തുല്‍ മുജാഹിദിന്റെ സജീവ പ്രവര്‍ത്തകനും നാട്ടിലെ നേതൃത്തവും പണ്ഡിതനുമായിരുന്നു ഇദ്ദേഹം. ഒതയമംഗലം ജുമുഅത്ത് പള്ളി ഖത്തീബായും ഭരണ സമിതി അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
നാട്ടിലെ ആദ്യത്തെ അഫ്ദലുല്‍ ഉലമ ബിരുദ ധാരിയായ എ കെ, അധ്യാപകനായി സര്‍കാര്‍ സര്‍വീസില്‍ ദീര്‍ഘ കാലം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ , എട്ടു മക്കള്‍.മയ്യത്ത് നമസ്കാരം നാളെ(ചൊവ്വ) രാവിലെ 9:00 മണിക്ക്.
>> മൗലവിയുമായി cmronweb നടത്തിയ അഭിമുഖം.
അബ്ദുല്‍ ഖാദര്‍ കല്‍വെട്ടിക്കുഴി നിര്യാതനായി (14/11/2009)
ചേന്ദമംഗല്ലൂര്‍: കല്‍വെട്ടിക്കുഴി അബ്ദുല്‍ഖാദര്‍ (59) നിര്യാതനായി.
ഭാര്യ സുബൈദ. മക്കള്‍: ഗുല്‍സാര്‍ (റിയാദ്), റംഷാദ്, സുഹീറ,
മുഹ്സിന, റസ്ന. മരുമക്കള്‍: അശ്റഫ്, സുല്‍ഫിക്കര്‍(ഇരുവരും പുവ്വാട്ടുപറമ്പ്)
കോയക്കുട്ടി മൌലവി നിര്യാതനായി (31/10/2009)
മതപണ്ഡിതനും പ്രഭാഷകനുമായ പാഴൂരിലെ വി. കോയക്കുട്ടി മൌലവി (62) നിര്യാതനായി. പാഴൂര്‍ ജമാഅത്തെ ഇസ്ലാമി പ്രസിഡന്റ്, കുന്ദമംഗലം മസ്ജിദുല്‍ ഇഹ്സാന്‍ ഖത്തീബ്, പാഴൂര്‍ ശാന്തിസദനം സമിതി ജനറല്‍ സെക്രട്ടറി, ചേന്ദമംഗല്ലൂര്‍ അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ജി.എല്‍.പി സ്കൂള്‍ മപ്രം, ജി.എല്‍.പി.എസ് മുണ്ടുമുഴി എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.
ഭാര്യ: പള്ളിക്കുട്ടി (മുന്‍ പ്രധാനാധ്യാപിക, പാഴൂര്‍ എ.യു.പി സ്കൂള്‍). മക്കള്‍: മുജീബുറഹ്മാന്‍ (ദുബൈ), നജീബ് (ലണ്ടന്‍), സാജിദ്, താജുന്നിസ (എ.യു.പി സ്കൂള്‍ ചെറുവട്ടൂര്‍).
ഡോ. പി.എ. കരീം, പി.കെ. ശരീഫുദ്ദീന്‍, പി.കെ. കാസിം (ചേന്ദമംഗല്ലൂര്‍) എന്നിവര്‍ സഹോദരങ്ങളാണ്.
|