Home |  History  |  Videos  |  News  |  Pravasi  |  Gallery  |  Kids Corner |  Institutions | Writers | EmailFonts
 

ഭദ്രമായ സാമ്പത്തിക സംവിധാനം നാടിനാവശ്യം:എ.കെ മുഹമ്മദ്‌ മൗലവി.
‍‍

തയ്യാറാക്കിയത്‌ : മുഹ്‌സിന്‍ .എം
 

    എപ്പോഴും പുഞ്ചിരി തൂകുന്ന മുഖം,സൗമ്യഭാവം, ശാന്തമായി ഭൂമിയെ പോലും നോവിക്കാതെയുള്ള നടത്തം, ഇതാണ്‌ എ.കെ മൗലവി. 80 വര്‍ഷത്തെ നാടിന്റെ ചരിത്രത്തിന്‌ സാക്ഷി കൂടിയാണദ്ദേഹം.ഇപ്പോള്‍ മുജാഹിദ്‌ മടവൂര്‍ വിഭാഗം നേതാവായ മൗലവി ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്‌ വിശ്രമജീവിതം നയിക്കുന്നു.എട്ട്‌ പതിറ്റാണ്ടിന്റെ ചരിത്രം തേടിയാണ്‌ cmronweb ലേഖകന്‍ വീടിന്റെ ബെല്ലടിച്ചത്‌.
അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

ചോദ്യം: താങ്കളുടെ വിദ്യാഭ്യാസ ജീവിതത്തെക്കുറിച്‌ വിശദീകരിക്കാമൊ?
മൗലവി:വാഴക്കാട്‌ ദാറുല്‍ ഉലൂം,മദീനത്തുല്‍ ഉലൂം അറബിക്കോളെജ്‌ പുളിക്കല്‍ എന്നിവിടങ്ങളില്‍നിന്നണ്‌ ഉന്നത വിദ്യാഭ്യാസം.ചേന്ദമംഗല്ലുര്‍ സ്കൂളില്‍നിന്ന് അഞ്ചാംതരം പൂര്‍ത്തിയാക്കിയിട്ടുണ്ട്‌.അഫ്‌ദലുല്‍ ഉലമയാണ്‌ എന്റെ യോഗ്യത.LTTEയും കഴിഞ്ഞിട്ടുണ്ട്‌.നാട്ടിലെ ആദ്യത്തെ അഫ്‌ദലുല്‍ ഉലമക്കാരന്‍ ഞാനാണ്‌.

ചോ: കുടുംബത്തെ കുറിച്ച്‌?
മൗ:ഭാര്യ,8 മക്കള്‍

ചോ:പഠന ശേഷം?
മൗ:പഠന ശേഷം വണ്ടൂര്‍, പാണ്ടിക്കാട്‌, കൊടുവള്ളി,കീഴുപറമ്പ്‌ എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തു.കീഴുപറമ്പില്‍ നിന്നാണ്‌ റിട്ടയര്‍ ചെയ്തത്‌.


ചോ:മുജാഹിദ്‌ പ്രസ്ഥാനത്തിലേക്ക്‌ കടന്നു വന്ന വഴികള്‍?
മൗ:വാഴക്കാട്ടെയും പുളിക്കലിലേയും പഠനം തന്നെയാന്‌ മുജാഹിദ്‌ പ്രസ്‌ഥാനത്തിലേക്ക്‌ വഴി തെളിയിച്ചത്‌.1942 ല്‍ ചേന്ദമംഗല്ലുരില്‍ പറപ്പൂര്‍ അബ്ദുറഹിമാന്‍ മൗലവി നടത്തിയ വഅള്‌ വളരെയധികം സ്വാധീനിച്ചിരുന്നു.സഗീര്‍ മൗലവി ഖാദിയായിരുന്ന കാലത്ത്‌ ഞാന്‍ ഒതയമംഗലം പള്ളിയില്‍ ഖുതുബ നടത്തിയിരുന്നു.വണ്ടൂര്‍,ചെറുവാടി,കീഴുപറമ്പ്‌ തുടങ്ങിയ സ്ഥലങ്ങളിലെ മുജാഹിദ്‌ പള്ളികളിലും ഖുതുബ നിര്‍വ്വഹിച്ചിരുന്നു.

ചോ:താങ്കളെ പ്രസ്ഥാനത്തിലെക്ക്‌ സ്വാധീനിച്ച വ്യക്തികള്‍?
മൗ:സഗീര്‍ മൗലവി,KCR,ചെറിയൊന്‍,വാഴക്കാട്‌ അധ്യാപകരായിരുന്ന KC അബ്ദുല്ല മൗലവി,സൈദുമുഹമ്മദ്‌ മൗലവി,ആലിക്കുട്ടി മൗലവി,അലവി മൗലവി,അബുസ്സലാഹ്‌ മൗലവി(കുറ്റിക്കാട്ടൂര്‍)...

ചോ:ചേന്ദമംഗല്ലുരിന്റെ ചരിത്രത്തില്‍ മത പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക്‌ എന്താണ്‌?
മൗ:ചേന്ദമംഗല്ലുരിന്റെ ചരിത്രത്തില്‍ മത പ്രസ്ഥാനങ്ങളാണ്‌ മുഖ്യ പങ്ക്‌ വഹിച്ചത്‌.നാട്ടിലെ അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കാന്‍ തുടക്ക നാളിലെ മുജാഹിദ്‌ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം മൂലം സാധിച്ചു.കാരണവ ഭരണമാണ്‌ ആദ്യകാലങ്ങളില്‍ മഹല്ലുകളില്‍ നിലനിന്നിരുന്നത്‌.കാഞ്ഞിരത്തൊടി ഇത്താലുട്ടി കാക്കയായിരുന്നു ആദ്യ കാരണവര്‍.ജമാഅത്തെ ഇസ്ലാമി വന്നതോടുകൂടി മുജാഹിദ്‌ പ്രസ്ഥാനം നിര്‍ജീവമാകുകയായിരുന്നു.നാട്ടില്‍ വിദ്യാഭ്യാസപരമായി വലിയ വിപ്ലവം സൃഷ്ഠിക്കാന്‍ ജമാഅത്തെ ഇസ്ലാമിക്ക്‌ സാധിച്ചിട്ടുണ്ട്‌.അന്ന് അഞ്ചാം ക്ലാസ്സ്‌ വരെ മാത്രമേ ഇവിടെ പഠന സൗകര്യം ഉണ്ടായിരുന്നുള്ളൂ.തുടര്‍പഠനത്തിന്‌ മാവൂരിനെയും വാഴക്കാടിനെയുമൊക്കെയാണ്‌ ആശ്രയിച്ചിരുന്നത്‌.ഇതില്‍ വലിയ മാറ്റമുണ്ടാക്കാന്‍ ജമാഅത്തെ ഇസ്ലാമിക്ക്‌ സാധിച്ചിട്ടുണ്ട്‌.നാട്ടില്‍ വിദ്യാഭ്യാസ സംസ്കാരിക പുരോഗതി ഉണ്ടാകാന്‍ കാരണം മതപ്രസ്ഥാനങ്ങളാണ്‌.തുടര്‍ന്ന്‌ 90 കളിലാണ്‌ മുജാഹിദ്‌ പ്രസ്ഥാനം വീണ്ടും സജീവമാകുന്നത്‌.

ചോ:നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പള്ളികള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്‌.ഇത്‌ കൂടിയ സൗകര്യത്തെയാണോ അതോ സൗകര്യമേറിയതിന്റെ അഹങ്കാരത്തെയാണോ സൂചിപ്പിക്കുന്നത്?
മൗ:ആദര്‍ശടിസ്ഥാനത്തിലാണ്‌ പലരും പള്ളികള്‍ ഉണ്ടാക്കുന്നത്‌. ആവശ്യമെങ്കില്‍ വേണം.പള്ളികള്‍ പെരുകാതിരിക്കുകയാണ്‌ നല്ലത്‌.

ചോ:നാട്ടിലെ യുവാക്കള്‍ പൊതുധാരയില്‍ നിന്നകലുന്നു,ഇതെങ്ങിനെ വിലയിരുത്തുന്നു.
മൗ:ബഹുഭൂരിപക്ഷം പേരും ഇന്ന് സ്വന്തം കാര്യവുമായി കഴിഞ്ഞുകൂടുകയാണ്‌.മത-സാംസ്കാരിക-ധാര്‍മിക രംഗങ്ങളോട്‌ യാതൊരു വിധ കൂറും പുലര്‍ത്താതെയാണ്‌ ഇവര്‍ ജീവിക്കുന്നത്‌.സൗകര്യമേറിയതാവും ഒരു കാരണം.എന്നാലും ചിലരെങ്കിലും സജീവമാകുന്നുണ്ട്‌.

ചോ:ഇപ്പൊഴത്തെ നാടിന്റെ അവസ്ഥ 80 വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് എങ്ങനെ വിലയിരുത്തുന്നു?
മൗ:പുരോഗതിയും ധാര്‍മിക ബോധവും ഉണ്ടായിട്ടുണ്ട്‌.പക്ഷെ മറ്റു ചിലത്‌ നമുക്ക്‌ നഷ്ടപ്പെട്ടിട്ടുണ്ട്‌.അതിലൊന്നാണ്‌ പരസ്പര ബന്ധം.പണ്ട്‌ ഒരു വീട്ടില്‍ കല്യാണം ഉണ്ടായാല്‍ കൂലിക്ക്‌ ആളെ വിളിക്കാറുണ്ടായിരുന്നില്ല,പന്തലടക്കമുള്ള ജോലികള്‍ നട്ടുകാര്‍ തന്നെ ചെയ്യുമായിരുന്നു.പരസ്പരം പ്രശ്നങ്ങള്‍ അറിഞ്ഞ്‌ സഹായിച്ചിരുന്നു.പെരുന്നാളിന്‌ പരസ്പരം വീടു സന്ദര്‍ശനങ്ങള്‍ നടത്താറുണ്ടായിരുന്നു.എന്നാല്‍ ഇന്ന് ഈ രംഗത്ത്‌ വലിയ വിടവാണ്‌ ഉണ്ടായിരിക്കുന്നത്‌.

ചോ:ഒരേ നാട്ടുകാര്‍ എന്ന ഭാവം നഷ്ടപ്പെടുന്നു(സ്വന്തം ചേന്ദമംഗല്ലുര്‍) എന്നൊരു പരാതി വിവിധ കോണുകളില്‍ നിന്ന് കേള്‍ക്കാറുണ്ട്‌.യഥാര്‍ഥത്തില്‍ ഇങ്ങനെ ഒരവസ്ഥ ഉണ്ടോ? ഉണ്ടങ്കില്‍ ആരാണ്‌ ഉത്തരവാദി?
മൗ:ആദര്‍ശ വ്യത്യാസമാണ്‌ കാരണം.ഐക്യം വേണം.

ചോ:സാമ്പത്തിക രംഗത്തെ സമീപകാല സംഭവങ്ങള്‍ നമ്മെ ഞെട്ടിക്കുന്നതാണ്‌. ഈ വിഷയത്തില്‍ അങ്ങയുടെ അഭിപ്രായം ?
മൗ:സാമ്പത്തിക രംഗത്ത്‌ ഭദ്രമായ സംവിധാനം നമുക്ക്‌ നമുക്ക്‌ ഉണ്ടാവേണ്ടതായിട്ടുണ്ട്‌.അതില്ലാത്തതുകൊണ്ടാണ്‌ ഒന്നോ രണ്ടോ വ്യക്തികളെ വിശ്വസിച്ച്‌ കൊണ്ട്‌ ലക്ഷങ്ങള്‍ ഏല്‍പ്പിക്കുന്നത്‌.പണം നാട്ടിലെ വ്യവസായ-കച്ചവട രംഗങ്ങളില്‍ നിക്ഷേപിക്കുമ്പൊള്‍ അതിനൊരു നല്ല വശം കൂടിയുണ്ട്‌.റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍,തൊഴില്‍ വര്‍ദ്ധനവ്‌ എന്നിവയെല്ലാം ഇതിന്റെ ഫലമായുണ്ടാവും.

ചോ:നമ്മുടെ നാട്ടില്‍ ഒരു കാലത്ത്‌ പട്ടിണിയായിരുന്നു എന്ന് ഊഹിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്‌ ഇന്ന് ഞങ്ങള്‍ക്കുള്ളത്‌.80 വര്‍ഷത്തെ അനുഭവമുള്ളയാള്‍ എന്ന നിലക്ക്‌ യുവ തലമുറയോട്‌ എന്താണ്‌ താങ്കള്‍ക്ക്‌ നിര്‍ദേശിക്കാനുള്ളത്‌?

മൗ:ധാര്‍മിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കുക.നേരായ മാര്‍ഗത്തില്‍ സഞ്ചരിക്കുക. പണപ്പെരുപ്പം ദോഷം വരുത്തിവെക്കും;നിയന്ത്രിക്കണം. മൊബൈല്‍ ഫോണ്‍ മൂലമുണ്ടാവുന്ന ദോഷങ്ങളെ ഇല്ലായ്മ ചെയ്യണം;പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍. ഈ തലമുറയെ നേര്‍വഴിക്ക്‌ നടത്താന്‍ ഉപദേശവും പ്രവര്‍ത്തനങ്ങളും സജീവമാക്കണം.വിദ്യാര്‍ത്ഥികളുടെ ധാര്‍മിക ബോധത്തില്‍ രക്ഷിതാക്കള്‍ പൂര്‍ണ്ണ ശ്രദ്ധ പുലര്‍ത്തണം.

ചോ:നാട്ടിലെ യുവ തലമുറ അവതരിപ്പിച്ച www.cmronweb.com എന്ന website ഇന്ന് ചേന്ദമംഗല്ലൂരിന്റെ സ്പന്ദനമാണ്‌.ഇതിനെ ആശ്രയിക്കുന്ന ഒരു വലിയ നിര തന്നെ ഇന്ന് നാട്ടിലും പുറത്തുമായുണ്ട്‌.എല്ലാവരെയും കോര്‍ത്ത്‌ പിടിച്ചു കൊണ്ട്‌ നാടിന്റെ തനിമ നിലനിര്‍ത്താനാണ്‌ ഞങ്ങള്‍ ശ്രമിക്കുന്നത്‌. ഈ സംരംഭത്തോട്‌ താങ്കള്‍ക്കുള്ള നിര്‍ദേശമെന്താണ്‌?
മൗ:യുവാക്കളെ നന്മയിലേക്ക്‌ നയിക്കാന്‍ പ്രൊത്സാഹിപ്പിക്കുകയും അതിന്‌ പ്രാധാന്യം നല്‍കുകയും ചെയ്യുക



 
  28/ 1 /2009 muhsin chennamangallur
2009 cmr on web chennamangaloor