വെള്ളപ്പൊക്കം കൂടുതല്‍ ചിത്രങ്ങള്‍(15/7/2009)
വെള്ളം പ്രതീക്ഷകളെ തകര്‍ത്തു കൊണ്ട് ഇരമ്പി
കയറുന്നു. പുല്‍പരമ്പിലെ റോഡ് ഉയര്‍ത്തിയതിനനുസരിച്ച് വെള്ളവും
ഉയര്‍ന്നപ്പോള്‍ കച്ചവടക്കാര്‍ക്കും വാഹനങള്‍ക്കു കീഴടങ്ങുകയല്ലാതെ
മറ്റു വഴിയില്ലായിരുന്നു. പുല്‍പറമ്പിനൊപ്പം, ചേന്ദമംഗല്ലൂര്‍-കക്കാട്
റോഡും വെള്ളത്തിനടിയില്‍ ആയതോടെ, ആളുകള്‍ ഉല്‍സവ ലഹരിയിലാണ്.
വാഹനങ്ങള്‍ കഴുകുന്നവരും, എയര്‍ ബോട്ടുകള്‍ നീറ്റിലിറക്കിയവരെയും
കൊണ്ട് നിറഞിരിക്കുകയാണിവിടെ ഇപ്പോള്‍.
Photos & News : Mahir P
വെള്ളം കയറിത്തുടങ്ങി(15/7/2009)
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത
കനത്ത മഴ കാരണം ചേന്ദമംഗല്ലൂരില്‍ വെള്ളം കയറിത്തുടങ്ങി.ഇക്കൊല്ലത്തെ
മഴക്കാലം തുടങ്ങിയതിന് ശേഷം ആദ്യമായാണ് വെള്ളപ്പൊക്കം വരുന്നത്.
ചെറിയ റോഡുകള്‍ വെള്ളത്തിനടിയില്‍ ആയിത്തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം റോഡ് ഉയര്‍ത്തിയത് കാരണം പുല്‍പറമ്പ് അങ്ങാടിയില്‍
ഇനിയും വെള്ളം എത്തിയിട്ടില്ല. റോഡ് ഉയര്‍ത്തിയതിന് ശേഷമുള്ള
ആദ്യത്തെ വെള്ളപ്പൊക്കമാണിത്.പുല്‍പറമ്പില്‍ വാഹന ഗതാഗതത്തിന്
തടസ്സങ്ങള്‍ ഒന്നും ഇല്ലെങ്കിലും കടകളില്‍ നിന്ന് സാധനങ്ങള്‍
ഒഴിച്ചു തുടങ്ങിയിട്ടുണ്ട്.
ഇന്നു രാവിലെ മുതല്‍ മഴക്ക് ചെറിയ ശമനം ഉള്ളത് കാരണം ഒരു വലിയ
വെള്ളപ്പൊക്കം ആരും പ്രതീക്ഷിക്കുന്നില്ല.
Photos & News : Sameer KP
കൂടുതല്‍
ചിത്രങ്ങള്‍
|