നാട് വെള്ളത്തില്‍;കുട്ടികള്‍
ബോട്ടിലും(17/7/2009)
രണ്ട്
ദിവസമായി തുടരുന്ന വെള്ളപ്പൊക്കം ചേന്ദമംഗല്ലൂരിനെ നിഷ്ചലമാക്കി.
അധികപേരും വെള്ളപ്പൊക്കം ആസ്വാദ്യകരമാക്കാന്‍ ലീവ് എടുത്ത്
ബോട്ടിലും തോണിയിലുമായി നാടു ചുറ്റുന്നു.ഇന്നലെ നടക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന ബോട്ട് മല്‍സരം വെള്ളം പ്രതീക്ഷിച്ചതിലും
ഉയര്‍ന്നത് കാരണം നടന്നില്ല. ഇന്നലെ രാത്രിക്ക് ശേഷം ജലനിരപ്പ്
അധികം ഉയര്‍ന്നിട്ടില്ല. മുക്കം റോടില്‍ മുട്ടിന് വെള്ളം കയറി
നില്‍ക്കുന്നു. മിനി പഞ്ചാബില്‍ റോഡിലേക്ക് കയറിയ 'സമാധാനത്തില്‍'
ആണ് അവിടുത്തുകാര്‍.
വെള്ളപ്പൊക്കത്തിനിടക്ക് വടക്ക് വീട്ടില്‍ ഉമ്മര്‍
കാക്കയുടെ മരണം ഏവരേയും പ്രയാസത്തിലാകി. രണ്ടാഴ്ചയായി കിടപ്പിലായിരുന്നു
അദ്ദേഹം. ഇന്നലെ തന്നെ അദ്ദേഹത്തിന്റെ മകളുടെ വീട്ടില്‍ വെള്ളം
കയറി വീട് ഒഴിഞ്ഞു പൊയിരുന്നു.
വെള്ളം നിലച്ചു നില്‍ക്കുകയായതിനാല്‍ ഒഴിപ്പിക്കല്‍
ഭീഷണിയില്‍ ഉണ്ടായിരുന്ന പല വീട്ടുകാരും ശ്വാസം അടക്കിപ്പിടിച്ച്
കാത്തിരിക്കുകയാണ്. തേവര്‍മണ്ണില്‍, വയലോരം, ഏടക്കണ്ടി, എളംബിലാശ്ശേരി,
ഉമ്മന്‍പുറം, എരട്ടണ്ണില്‍ തുടങ്ങി പല വീട്ടുകാരും ഇനി ഒരടി
കൂടി വെള്ളം ഉയര്‍ന്നാല്‍ വീട് ഒഴിയേണ്ടവരായി വരും.
കച്ചേരിയിലും വെള്ളം എത്തിയിട്ടുണ്ടെങ്കിലും വാഹനഗതാഗതത്തിന്
തറസ്സം നേരിട്ടിട്ടില്ല. ബസ്സുകള്‍ പാലിയില്‍ വരെ വന്ന് മടങ്ങി
പൊവുകയാണ്. ഇന്നലെ വൈകുന്നേരം മുതല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍
ഇലക്ട്രോണിക്ക് സംവിധാനങ്ങള്‍ വിവര കൈമാറ്റത്തിന് ഉപയോഗപ്പെടുത്താനാവുന്നില്ല.
ഇനിയും ചത്തു പോയിട്ടിലാത്ത മൊബൈല്‍ ഫോണിലൂടെയാണ് ഇപ്പോള്‍
www.cmronweb.com വാര്‍ത്തകള്‍ എത്തിക്കുന്നത്
മാഹിര്‍ തോണിയിലേക്ക് മാറിയിട്ടൂണ്ട്.
തോണിയില്‍ നിന്നുള്ള വാര്‍ത്താ പ്രക്ഷേപണം ഉടന്‍...
ബോട്ടില്‍ നിന്നും മാഹിര്‍.പി(16/7/2009)
ഇന്നലെത്തന്നെ പുല്‍പറമ്പിനെ വിഴുങ്ങിയ വെളളം
ഇന്നും മുന്നേറുകയാണ്. തയ്യത്തും കടവിലേക്കുളള റോഡിലെ വെളളവും
പുല്‍പറമ്പിലെ വെളളവും ഇടമുറിയുന്നതിന്റെ രംഗം ലൈവായി കാണാന്‍
ആവാബവൃദ്ധം ജനങ്ങള്‍ ചീനിചുവട്ടിലും പരിസത്തും കൂടിനില്‍ക്കുന്നു.
അതിരാവിലെ ഗുഡ്ഹോപ്പിന്റെ മുന്നിലെത്തിയ വെളളം ഇപ്പോള്‍ തേവര്‍മണ്ണിലെത്തിയിരിക്കുകയാണ്.
ആ ഭാഗത്തെ വീട്ടുകാര്‍ സാധനങ്ങള്‍ കെട്ടിത്തുടങ്ങിയിരുക്കുന്നു.
ഇനി ബന്ധുവീടുകള്‍ ആശ്രയം!. തയ്യുംകടവുഭാഗത്തുനിന്നു കയറിയവെളളം
ഇന്നലെ രാത്രി കെ.സിയുടെ വീടിന്റെ മുന്നിലായിരുന്നത് ഇന്ന് ബഹൂദൂരം
മുന്നേറി സുന്നിപളളിയുടെ (അമ്പലകണ്ടി) അടുത്തെത്തിയിരിക്കുന്നു.
ഏതാനും നിമിഷങ്ങള്‍ക്കകം ഇടമുറിയും.!!! ചേന്ദമംഗല്ലൂരിലെ വെളളം
ഇന്നലെത്തന്നെ കൊയ്യപ്പുറം റോഡ് മുങ്ങിയിരുന്നെങ്കിലും ഇന്ന്
ഗതാഗയോഗ്യമല്ലാത്തവിധം വെളളം കയറിയിട്ടുണ്ട്. വട്ടകണ്ടത്തിലേക്കുളള
റോഡും വെളളത്തിനടിയിലായിട്ടുണ്ട്. ചെറിയ ചെറിയ ബോട്ടുകളുമായി
ചേന്ദമംഗല്ലൂര്‍ക്കാരും ആഹ്ളാദിക്കുന്നു. പക്ഷേ, പാവം മിനിപഞ്ചാബുകാര്‍
അവരിപ്പോഴും ഓവുപാലത്തിനടിയിലൂടെ വെളളം കയറുന്നത് നോക്കി ആശ്വസിക്കുന്നു.
മിനിപഞ്ചാബും മുങ്ങും എന്നു തന്നെയാണ് അവരുടെ പ്രതീക്ഷ. പലരും
പുല്‍പറമ്പിലെത്തി നീന്തിത്തുടിക്കുന്നു. സത്യത്തില്‍ പുല്‍പറമ്പ്
ഒരു വാട്ടര്‍ തീം പാര്‍ക്ക് മാറി. മുക്കത്തുനിന്നും മറ്റു പരിസര
പ്രദേശത്തുനിന്നും പുല്‍പറമ്പിലേക്ക് ജനം വെളളത്തോടൊപ്പം ഒഴുകകയാണ്
എന്തു വെളളം വന്നാലും ഹൈസ്ക്കൂളുകാര്‍ക്ക് നോ രക്ഷ, അല്‍ ഇസ്ലാഹും,
ഗുഡ്ഹോപ്പും, യു.പി.സ്കൂളിനും അവധി പ്രഖ്യാപിച്ചെങ്കിലും പുസ്തകകെട്ടുകളുമായി
വിങ്ങുന്ന മനസ്സുമായി (മഴയായതുകൊണ്ടുമാത്രം കരയുന്നതാണെന്ന്
ഉറപ്പിച്ചുപറയാന്‍ കഴിയുന്നില്ല) ഹൈസ്ക്കൂള്‍, പ്ളസ് ടു വിദ്യാര്‍ത്ഥികള്‍
രാവിലെ കുന്ന് കയറി.
cmronweb നു വേണ്ടി പുല്‍പറമ്പിലെ
ഒരു ബോട്ടില്‍ നിന്നും മാഹിര്‍.പി
വെള്ളപ്പൊക്കം കൂടുതല്‍ ചിത്രങ്ങള്‍(15/7/2009)
Photos : Swalih M and Zuhair E
കൂടുതല്‍
ചിത്രങ്ങള്‍
|