അല്‍ഇസ്ലാഹിന്
ചാമ്പ്യന്‍ഷിപ്പ്(28/1/2009)
മാവൂരില്‍ നടന്ന യൂനിവേഴ്സല്‍ നഴ്സറി കലോല്‍സവത്തില്‍ 117 പോയന്റോടെ
അല്‍ ഇസ്ലാഹ് ഇംഗ്ളീഷ് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍
രണ്‍ടാം സ്ഥാനം കരസ്ഥമാക്കി.
വേണമെങ്കില്‍
കോളി ഫ്ളവറും(23/1/2009)
ചേന്ദമംഗല്ലൂരിലെ
കാര്‍ഷിക ചരിത്രത്തിലേക്ക് പുതിയൊരേട് തീര്‍ത്ത് കോളി ഫ്ളവര്‍
കൃഷി ചെയ്ത വിജയം കണ്‍ടത് ദസ്തഗീര്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള
കര്‍ഷക സംഘമാണ്. ഏതാനും വര്‍ഷങ്ങളായി വാഴ കൃഷി ചെയ്ത് കാര്‍ഷിക
വൃത്തി എങ്ങനെ ആദായകരമാക്കാം എന്ന് നാട്ടിന് കാണിച്ചുകൊടുത്തവരാണിവര്‍.
സാധാരണയായി തണുപ്പ് മേഖലകളില്‍ മാത്രം വിജയിക്കുന്ന കൃഷിയാണ്
കോളി ഫ്ളവര്‍. കേരള സര്‍ക്കാറിന്റെ സഹായമുള്ള വി.എഫ്.പി.സി.കെ(വെജിറ്റബിള്‍
ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൌണ്‍സില്‍ കേരള)യുടെ നേതൃത്വത്തില്‍
വികസിപ്പിച്ച ഹൈബ്രിഡ് വിത്തുകളാണ് കേരളീയ സാഹചര്യത്തില്‍ കൃഷി
ചെയ്യുന്നത്. ദസ്തഗീര്‍ മാസ്റ്റര്‍, ഇ. അബുട്ടി, അനീസുദ്ദീന്‍,
അബ്ദുറഹ്മാന്‍ കുറുങ്ങോട്ട് എന്നിവരുടെ കൂട്ടായ ശ്രമമാണ് ഈ കൃഷിയുടെ
പിന്നില്‍.
വി.എഫ്.പി.സി.കെയുടെ സാങ്കേതിക സഹായം സ്വീകരിച്ച് കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക്
ആസൂത്രിതമായി വിപണി കണ്‍ടെത്താനും ഇവര്‍ക്ക് സംവിധാനങ്ങളുണ്‍ട്.
|