മുക്കം ഉപജില്ലാ ശാസ്ത്രമേള ചേന്ദമംഗല്ലൂരില്‍ (7/10/2009)
മുക്കം ഉപജില്ലാ നാലാമത് ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹിക ശാസ്ത്ര-പ്രവൃത്തി പരിചയമേള നാളെയും മറ്റന്നാളുമായി (ഒക്ടോബര്‍ 7, 8) ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്കൂളില്‍ വിവിധ പരിപാടികളോടെ നടക്കും. മേളയില്‍ 30 സ്റ്റാളുകളുണ്ടാവും. നിശ്ചല മാതൃക, ഗവേഷണ പ്രൊജക്ട് പ്രവര്‍ത്തന മാതൃക, ലഘുപരീക്ഷണങ്ങള്‍ എന്നിവയാണ് സയന്‍സ് ഇനത്തിലുണ്ടാവുക. പ്രവൃത്തി പരിചയമേളയില്‍ 20 ഇനങ്ങളുണ്ടെങ്കിലും ഒരു സ്കൂളിന് ഏതെങ്കിലും പത്ത് ഇനങ്ങളിലേ പങ്കെടുക്കാന്‍ പാടുള്ളൂ. അതുതന്നെ സ്റ്റാള്‍ ഒരുക്കിയ സ്കൂളുകള്‍ക്ക് മാത്രം. അടിസ്ഥാന ശാസ്ത്രം, ഗണിത ശാസ്ത്രം എന്നിവക്ക് എല്‍.പി, യു.പി പ്രത്യേക മല്‍സരമുണ്ടായിരിക്കും. ഹൈസ്കൂളുകളിലെ യു.പി വിഭാഗത്തിനും ഇതില്‍ പങ്കെടുക്കാം. ശാസ്ത്ര മാഗസിന്‍ മല്‍സരം, ക്വിസ് മല്‍സരം, പ്രവൃത്തി പരിചയ തല്‍സമയ മല്‍സരം, അധ്യാപകര്‍ക്കുള്ള ടീച്ചിംഗ് എയ്ഡ്, ടീച്ചേഴ്സ് പ്രൊജക്ട് മല്‍സരങ്ങള്‍ എന്നിവയുമുണ്ടായിരിക്കും.
മുക്കം ഉപജില്ലാ രൂപവത്കൃതമായ ശേഷം രണ്ടാം തവണയാണ് ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്കൂള്‍ ശാസ്ത്രമേളക്ക് ആതിഥ്യമരുളുന്നത്. പി.ടി.എയുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹകരണമാണ് മേള വീണ്ടും ഇവിടേക്ക് വരാന്‍ കാരണമായതെന്ന് ജനറല്‍ കണ്‍വീനര്‍ സുരേന്ദ്രന്‍ മാസ്റ്റര്‍ അറിയിച്ചു.
ബന്ധപ്പെട്ട മറ്റു വാര്‍ത്ത>>
ഇണ്ണിബിയ്യാച്ചി അന്തരിച്ചു(1/10/2009)
ചന്ദ്രന്‍ തൊടിക ഇണ്ണിബിയ്യാച്ചി അന്തരിച്ചു. അസുഖ ബാധിതയായി അഗസ്ത്യന്‍ മുഴി ഹൊസ്പിറ്റലില്‍ ആയിരുന്നു .
പൊറ്റശ്ശേരിയില്‍ മരം വീണ് ബസ് സ്റ്റോപ് തകര്‍ന്നു.(4/10/2009)
പൊറ്റശ്ശേരിയില്‍ നൂറു കണക്കിന് യാത്രക്കാര്‍ വാഹനം കാത്തു നില്‍ക്കുന്ന ബസ് സ്റ്റാന്റ് കഴിഞ്ഞ ശനിയാഴ്ച രാത്രി മരം വീണ് തകര്‍ന്നു. രണ്ട് ദിവസമായി നാട്ടില്‍ കനത്ത തോതില്‍ മഴയും വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. പൊറ്റശ്ശേരിയില്‍ റോഡരികിലുള്ള ഉണങ്ങിയ ചേര് മരമാണ് ബസ് സ്റ്റോപ്പിന് മുകളില്‍ വീണത്.ബസ് സ്റ്റോപ്പിന്റെ ഒരു വശം തകര്‍ന്നിട്ടുണ്ട്. മരം മുറിഞ്ഞു വീണത് രാത്രിയായതു കൊണ്ടാണ് ആര്‍ക്കും പരിക്കു പറ്റാതിരുന്നത് എന്ന് കരുതുന്നു. ദിവസവും നിരവധി യാത്രക്കാരെ മഴയില്‍ നിന്നും വെയിലില്‍ നിന്നും സംരക്ഷിക്കുന്ന ബസ് സ്റ്റോപ്പിന്റെ അറ്റകുറ്റപ്പണി അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് ജനങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നു കഴിഞ്ഞു
ചന്ദ്രന്‍ തൊടിക ഇണ്ണിബിയ്യാച്ചി അന്തരിച്ചു. അസുഖ ബാധിതയായി അഗസ്ത്യന്‍ മുഴി ഹൊസ്പിറ്റലില്‍ ആയിരുന്നു .
News and Photos : Ashik AK
പാലം: പൈലിംഗ് ആരംഭിക്കുന്നു(2/10/2009)
തെയ്യത്തുംകടവ് പാലം നിര്‍മാണ പ്രക്രിയയുടെ
ആദ്യപടിയായ പൈലിംഗ് ആരംഭിക്കുന്നു. നിര്‍മാണത്തിന്റെ ഔദ്യോഗിക
ഉദ്ഘാടനം ഈ മാസം 13ന് ആണെങ്കിലും പൈലിംഗ് 5ന് തന്നെ ആരംഭിക്കുമെന്നു
അധികൃതര്‍ അറിയിച്ചു. പൈലിംഗിനുള്ള പ്രാരംഭ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വരുന്നു. ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയാണ് നിര്‍മാണ
കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
റിപ്പോര്‍ട്ട് : അബുല്‍ ഹസന്‍
എന്യുമററ്റേര്‍സ് ട്രയിനിംഗ്
നടത്തി(2/10/2009)
ഒതയമംഗലം ജുമുഅത്ത് പള്ളി സകാത്ത് കമ്മിറ്റി
നടത്താന്‍ തീരുമാനിച്ച സാമ്പത്തിക-സമൂഹിക സര്‍വ്വെയുമായി ബന്ധപ്പെട്ട്
എന്യുമറേറ്റര്‍മാര്കുള്ള പരിശീലന ക്യാമ്പ് ഒതയമംഗലം ജുമുഅത്ത്
പള്ളിയില്‍ നടന്നു. നോര്‍ത്ത്, ഈസ്റ്റ്, സെന്റര്‍ ഭാഗങ്ങളിലെ
46 എനുമറേറ്റര്‍മാര്‍ ക്യാമ്പില്‍ പങ്കെടുത്തു. ഷഹീദ് റംസാന്‍
മാസ്റ്റര്‍,താഹിര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട് & ചിത്രങ്ങള്‍ :ജുനൈസ് സുലൈമാന്‍ |