ഖത്തര്‍ ഇസ്‌ലാഹിയയുടെ സമഗ്ര വിദ്യാഭ്യാസ
പദ്ധതി ഉത്ഘാടനം ചെയ്തു.(9/2/2009)
ഖത്തര്‍
ഇസ്ലാഹിയ അസോസിയേഷന്‍ ചേന്ദമംഗല്ലൂരില്‍ നടപ്പാക്കുന്ന സമഗ്ര
വിദ്യാഭ്യാസ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ്കുട്ടി
മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിക്ക്
മതസംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും സേവനങ്ങള്‍ തുണയായിട്ടുണ്‍ടെന്ന്
അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ രംഗത്ത് ചേന്ദമംഗല്ലൂര്‍ എന്നും
ഒരു മാതൃകാ ഗ്രാമമാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഇസ്ലാഹിയ അസോസിയേഷന്‍ പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍
അധ്യക്ഷത വഹിച്ചു. സ്കോളര്‍ഷിപ്പ് വിതരണം ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്റിംഗ്
കമ്മിറ്റി ചെയര്‍മാന്‍ കരണങ്ങാട്ട് ഭാസ്കരന്‍, കെ.ടി. അബ്ദുല്ല,
ഡോ. ഈ ഷഹ്ദി, കെ.ടി. നിസാര്‍ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍
പ്രവര്‍ത്തനങ്ങള്‍ കെ. മുഹമ്മദ്കുട്ടി വിശദീകരിച്ചു. പി.കെ.
അബ്ദുറസാഖ് സ്വാഗതം പറഞ്ഞു.
ഫോട്ടോസ് : ശബീര്‍
& ശമീം പാലിയില്‍
റിപ്പോര്‍ട്ട്: മുഹ്സിന്‍ മുട്ടേത്ത്
ഒരു കൊച്ചു മിടുക്കി(9/2/2009)
യൂണിവേഴ്സല്‍
ആര്‍ട്സ്, കോഴിക്കോട് ജില്ലാ തലത്തില്‍ ,തിരഞ്ഞെടുത്ത ഇംഗ്ളീഷ്
നഴ്സറികള്‍ക്കായി സംഘടിപ്പിച്ച കലാമല്‍സരങ്ങളില്‍ തിളങ്ങുന്ന
ഒന്നിലധികം വിജയങ്ങള്‍ കരസ്ഥമാക്കി കൊച്ചു മിടുക്കി ആയത്, വട്ടക്കണ്ടത്തില്‍
സലീമിന്റെ(കോബാര്‍,KSA) മകള്‍ ഹൈഫയാണ്. Folk dance, Action Song
, ഒപ്പന എന്നിവയിലാണ് അല്‍ ഇസ്‌ലാഹ് ഇംഗ്ളീഷ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ
ഹൈഫ സമ്മാനങ്ങള്‍ നേടിയത്.
.
കെ.ടി.സി. വീരാന്‍ സാഹിബിനെ ആദരിക്കുന്നു(8/2/2009)
പ്രമുഖ ഉര്‍ദു
ഭാഷാ പ്രചാരകനും പണ്ഡിതനുമായ ചേന്ദമംഗല്ലൂരിലെ കെ.ടി.സി. വീരാന്‍
സാഹിബിനെ കേരളാ ഉര്‍ദു പ്രചാരസമിതി
ആദരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ മാസം ഒമ്പതിന് രാവിലെ 10 മണിക്ക് കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷനിലെ
കെ.എം.എ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. അറബി, ഉര്‍ദു ഭാഷകളില്‍
അവഗാഹം നേടിയ കെ.ടി.സി. വീരാന്‍
സാഹിബ നിരവധി കൃതികള്‍ രചിച്ചിട്ടുണ്‍ട്.
ഉര്‍ദു പ്രസിദ്ധീകരണങ്ങളില്‍ 80ാം വയസ്സിലും ലേഖനങ്ങള്‍ എഴുതുന്ന
വീരാന്‍ ഉര്‍ദു പ്രചാരസമിതിയുടെ സ്ഥാപകനാണ്. എം.പി. അബ്ദുസ്സമദ്
സമദാനി ഉപഹാരം സമ്മാനിക്കും.
|