ഡൊ:
നമീറ നിര്യാതയായി.(2/03/2009)
നൂറുല്‍ അമീന്റെ ഭാര്യ ഡൊ: നമീറ (35) നിര്യാതയായി. മാസങളായി
രോഗ ബാധിതയായിരുന്ന നമീറ ഹോമിയൊ മെഡിസിന്‍ ബിരുദ ധാരിണിയാണ്. മൂറ്ക്കനാട്
സ്കൂളിലെ അദ്ധ്യാപകനാണ് നൂറുല്‍ അമീന്.
ഷഹീദ്
റമദാന് ഡൊക്ടറേറ്റ്(24/02/2009)
കോടഞ്ചേരി
ഗവണ്‍മേന്റ് കോളേജ് അദ്ധ്യാപകനും ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ
അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയും ആയ ശഹീദ് റമദാന്‍ സാമ്പത്തിക
ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. സമൂഹത്തില്‍ പ്രാദേശിക സമ്പദ്
വ്യവസ്ഥകളുടെ സ്വാധീനം എന്ന വിശയത്തെ അധികരിച്ച്, മലബാറിലെ
കുറിക്കല്ല്യാണങ്ങളെ കുറിച്ച പഠനത്തിനാണ് ഇദ്ദേഹം കാലിക്കറ്റ്
യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍(ഡോ:ജോണ്‍
മത്തായി സെന്റര്‍) നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ആറ്റിങ്ങല്‍
ഗവണ്‍മേന്റ് കോളേജിലെ ഡോ: അബ്ദുല്‍ സലീമിന്റെ കീഴില്‍ ആയിരുന്നു
ഡോ:റമദാന്‍ ഗവേഷണം നടത്തിയിരുന്നത്.
ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ
ഇദ്ദേഹം ഫറൂഖ് കോളേജില്‍ നിന്നാണ് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്.
ഇസ്ലാഹിയ കോളേജ്, ഇ എം ഇ എ കോളേജ് കൊണ്ടോട്ടി, ഗവണ്‍മേന്റ്
കോളേജ് കലപറ്റ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
വിവിധ പള്ളികളില്‍ ഖതുബ ചെയ്യാറുള്ള ഡോ:റമദാന്‍ , ഒതയമങ്ങലം
ജുമുഅത്ത് പള്ളി കമ്മിറ്റി അംഗം കൂടിയാണ്. ഭാര്യ ശബീബയും(അദ്ധ്യാപിക,
ഇസ്‌ലാഹിയ കോളേജ്) അഞ്ച് കുട്ടികളുമൊത്ത് പാലിയിലെ
വീട്ടില്‍ താമസിക്കുന്നു.
|