|
മാതൃകയാവുന്ന
ജി എം യു പി സ്കൂള്‍(3/3/2009)
ചേന്ദമംഗല്ലൂരിന്റെ
മാതൃ വിദ്യാലയമായ ജി എം യു പി സ്കൂള്‍ ഹരിതവല്‍കരണത്തിലൂടെയും,
കാര്‍ഷിക വൃത്തിയിലൂടെയും നാടിന് മാതൃകയാവുന്നു. മാസങ്ങള്‍ക്ക്
മുന്‍പെ ആരംഭിച്ച കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്തത്തിലാണ് വ്യത്യസ്ഥ
പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ഗ്രൗണ്ടിന്റെ അറ്റത്ത്, പഴയ കാനക്കുന്ന് വീട്ടിന്റെ മുന്‍ വശത്തായി
ആരംഭിച്ച വാഴ കൃഷി ഫലം കൊയ്തു തുടങ്ങിയത് വിദ്യാര്‍ഥികളിലും
അദ്ധ്യാപകരിലും ആവേശം പകര്‍ന്നിട്ടുണ്ട്. പിഞ്ചു കുഞ്ഞുങ്ങളുടെ
ആത്മാര്‍ഥമായ പരിചരണം നല്ല വാഴക്കുലകള്‍ വിളയാന്‍ കാരണമാകുന്നുണ്ട്.
സ്കൂളിന്റെ വിവിധ ഭാഗങ്ങളില്‍ ഔഷധ സസ്സ്യങ്ങള്‍ നട്ടുപിടിപ്പിച്ച്
അവയില്‍ നാമ ഫലകങ്ങള്‍(name board) പതിപ്പിച്ചിട്ടുണ്ട്. വളര്‍ന്നു
വരുന്ന കുട്ടികളില്‍ അന്യം നിന്നു പോകുന്ന പ്രകൃത്യായുള്ള ഔഷധ
സസ്സ്യങ്ങളെ കുറിച്ച അവബോധം സൃഷ്ടിക്കാന്‍ ഈ നടപടി സഹായിക്കുമെന്ന്
അദ്ധ്യാപകര്‍ കരുതുന്നു. കാര്‍ഷിക ക്ലബ്ബും OISCAയുമാണ് ഈ പദ്ധതിക്ക്
പിന്നില്‍. വൈവിദ്ധ്യമാര്‍ന്ന 25 ഓളം ഔഷധ സസ്സ്യങ്ങള്‍ ഇപ്പോള്‍
സ്കൂളില്‍ പരിപാലിക്കപ്പെടുന്നുണ്ട്.
പഠന ഭാഗമായി ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്,ലെയറിംഗ് എന്നിവയെ കുറിച്ചറിയാന്‍
വിവിധ്യിനം ഫലവൃക്ഷങ്ങളും നട്ടു വളര്‍ത്തിയിട്ടുണ്ട്. 14 ഓളം
കുരുമുളക് ഇനങ്ങള്‍ കൃഷി ചെയ്ത് ജൈവ വേലി സൃഷ്ടിക്കാനുള്ള
ശ്രമങ്ങളും കാര്‍ഷിക ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ചിട്ടുണ്ട്.
പുതിയ ഹെഡ് മാസ്റ്റര്‍ സുരേന്ദ്രന്‍ മാസ്റ്ററുടെ അശ്രാന്ത പരിശ്രമങ്ങളും,
കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ സുലൈമാന്‍ മാസ്റ്ററുടെ നേതൃത്തവുമാണ്
ഈ മാതൃകാ നടപടികളുടെ പ്രചോതനം. പുതിയ തലമുറക്ക് കൃഷിയോടും പ്രകൃതിയോടും
അടുപ്പം സൃഷ്ടിക്കാന്‍ ഇത്തരം നല്ല നടപടികള്‍ കാരണമാവും.
വേനല്‍ വന്ന് പാടം കൊയ്തപ്പോള്‍ ഈ കുട്ടികള്‍ പച്ചക്കറി വിത്തുകളുമായി
പാടത്തേക്ക് ഇറങ്ങയിട്ടുണ്ട്. കെ ടി കരീമുസ്താദിന്റെ പറമ്പിന്
താഴെ പരമ്പരാഗതമായി പച്ചക്കറി കൃഷി ചെയ്യാറുണ്ടായിരുന്ന പാടത്താണ്
കുട്ടികള്‍ കൈകോട്ടും നനക്കാനുള്ള പാത്രങ്ങളുമായി ഉത്സാഹപൂര്‍വം
എത്തിയിട്ടുള്ളത്. ചീര, വെണ്ട,പയര്‍, കൈപ്പ, പടവലം,വെള്ളരി
എന്നീ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്.നാസര്‍ മാസ്റ്റര്‍
താന്നിക്കണ്ടി കുട്ടികളുടെ കൂടെ നിന്ന് പച്ചക്കറി പരിചരണത്തിനും
അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്തം നല്‍കുന്നത് കൃഷിയുടെ
ത്വരിത വളര്‍ചക്ക് ആക്കം കൂട്ടുന്നുണ്ട്.
|
|