Home  |  History  |  News  | Pravasi  | Gallery  | Writers   | Kids Corner  | Institutions  | EmailFonts  |  About
 



വേനല്‍ മഴ പെയ്തു(13/3/2009)

  നാടും നട്ടുകാരും കാത്തിരുന്ന വേനല്‍ മഴ കടുത്ത ചൂടിന്‌ ശമനമേകിക്കൊണ്ട്‌ ഇന്നലെ രാത്രി തിമര്‍ത്ത്‌ പെയ്തു.ഇടിയും മിന്നലും അകമ്പടിയായുണ്ടായിരുന്നു.വൈകുന്നേരത്തോടെ തുടങ്ങിയ തണുത്ത കാറ്റ്‌ 7:00 മണിയായപ്പോഴേക്കും ശക്തി പ്രാപിക്കുകയും 8 മണിയോടെ കനത്ത മഴയായി മാറുകയുമായിരുന്നു.ഒരു മണിക്കൂറിലധികം മഴ നീണ്ടു നിന്നു.ദിവസങ്ങള്‍ക്കു ശേഷം സ്വസ്ഥമായൊരുറക്കം നാട്ടുകാര്‍ക്ക്‌ കിട്ടിയതിന്നലെയാണ്‌.




കൂട്ടുകൃഷി സംരംഭം ‍(7/3/2009)


 
 വേനല്‍ വന്ന് നെല്‍പാടങ്ങള്‍ കൊയ്ത്‌ കഴിഞ്ഞപ്പോള്‍ നാട്ടില്‍ വീണ്ടും കൂട്ടുകൃഷി തുടങ്ങി. വര്‍ഷങ്ങളായി ദസ്തഗീര്‍ മാസ്റ്റര്‍, അബുട്ടി കാക്ക, അനീസുദ്ദീന്‍, അബ്ദുറഹിമാന്‍ എന്നിവര്‍ സംഘടിച്ച്‌ നടത്തി വരുന്ന വാഴക്കൃഷിക്കും അനുബന്ധ പച്ചക്കറി കൃഷി, യു പി സ്കൂളിലെ വാഴ, പച്ചക്കറി കൃഷിക്കും പുറമെ നാട്ടിലെ സൗഹൃദ കൂട്ടായ്മയാണ്‌ കൂട്ടുകൃഷിയുമായി രംഗത്തു വന്നത്‌. സക്കരിയ,ഉമ്മര്‍കോയ മാസ്റ്റര്‍, ബിച്ചു മാസ്റ്റര്‍, ആച്ചു, താഹിര്‍ മാഷ്‌ എന്നിവരുടെ നേതൃത്തത്തിലാണ്‌ കൊയ്തു കഴിഞ്ഞ പാടത്ത്‌ പച്ചക്കറി കൃഷി ആരംഭിച്ചിട്ടുള്ളത്‌. വിഷ മാലിന്യങ്ങളില്ലാത്ത ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പാദനത്തില്‍ തീര്‍ത്തും ജൈവ വളത്തെ മാത്രം ആശ്രയിക്കാനുള്ള ധീരമായ തീരുമാനവുമായാണ്‌ ഇവര്‍ രംഗത്ത്‌ വന്നത്‌. യു.പി സ്കൂള്‍ വിദ്യാര്‍ഥികളുടെ കൃഷിയോട്‌ ചേര്‍ന്ന് ഒ. അബ്ദുല്‍ അസീസിന്റെ പാടത്ത്‌ തന്നെയാണ്‌ ഇവരും വിത്തിറക്കിയിരിക്കുന്നത്‌. ചീര, പടവലം, വെണ്ട, വെള്ളരി എന്നിവയാണ്‌ പ്രധാന വിളകള്‍.









വേനല്‍ വിശേഷങ്ങള്‍(4/3/2009)

  ഫെബ്രുവരി മാസം കഴിഞ്ഞതോടെ നാട്‌ വേനല്‍ ചൂടില്‍ ഉരുകാന്‍ തുടങ്ങി. കടുത്ത ചൂട്‌ കാരണം മരങ്ങളുടെ പച്ചപ്പ്‌ നഷ്ടപ്പെട്ടിരിക്കുന്നു. പാടങ്ങള്‍ കൊയ്ത്ത്‌ കഴിഞ്ഞ്‌ തരിശായിരിക്കുകയാണ്‌. ചിലയിടങ്ങളില്‍ കൂട്ടുകൃഷി സംരംഭങ്ങള്‍ ഉണ്ടെന്നതാണ്‌ ഏക അപവാദം. നട്ടുച്ച നേരത്ത്‌ ആളുകള്‍ പുറത്തിറങ്ങാന്‍ മടിച്ചു തുടങ്ങി.അങ്ങാടിയും പരിസരവും വിജനമാണ്‌ ഇക്കാരണത്താല്‍. കൊയ്ത്‌ കഴിഞ്ഞ പാടങ്ങള്‍ പണ്ടത്തെ പോലെ കുട്ടികളുടെ കളി സ്ഥലങ്ങളല്ല. അപവാദമായി അങ്ങാടിക്കടുത്ത്‌, പഴയ തോട്ട്‌ കണ്ടത്തിന്‌ സമീപം വലിയ കണ്ടത്തിന്‌ എതിര്‍ വശത്ത്‌ കുറച്ച്‌ കുട്ടികള്‍ ഫൂട്ബാള്‍ തുടങ്ങിയത്‌ മാത്രമാണുള്ളത്‌.
അതി രാവിലെ പോലും വിയര്‍പ്പില്‍ കുളിച്ചാണ്‌ ആളുകള്‍ ജീവിക്കുന്നത്‌. മാന്ദ്യ കാലത്തിന്റെ അനുരണനങ്ങള്‍ അല്‍പം ബാധിച്ചെങ്കിലും ശീതള പാനീയങ്ങള്‍ക്ക്‌ നല്ല് കച്ചവടം ഉണ്ട്‌. ഒരു വേനല്‍ മഴക്കായി കാത്തിരിക്കുകയാണ്‌ നാടും നാട്ടുകാരും.




പുല്‍പറമ്പില്‍ വൈദ്യുതിലൈന്‍ ഉയര്‍ത്താന്‍ നിര്‍ദേശം(4/3/2009)

കുന്ദമംഗലം സെക്ഷന്‍ പരിധിയിലുള്ള വൈദ്യുതി ഗുണഭോക്താക്കളുടെ അദാലത്തില്‍ 40ഓളം പരാതികള്‍ ലഭിച്ചു. വൈദ്യുതി കുടിശ്ശിക, വോള്‍ടേജ്‌ ക്ഷാമം, ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍, അറ്റകുറ്റപ്പണികള്‍ എന്നിവയായിരുന്നു പ്രധാന പരാതികള്‍. ചേന്ദമംഗല്ലൂരില്‍ ഏപ്രില്‍ 15ന്‌ മുമ്പ്‌ വോള്‍ടേജ്‌ ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ ഡപ്യൂട്ടി ചീഫ്‌ എഞ്ചിനീയര്‍ നിര്‍ദേശം നല്‍കി. കൂടാതെ പുല്‍പറമ്പ്‌ ഭാഗം ലൈന്‍ ഉയര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌




 
 
2009 cmr on web Chennamangallur News chennamangaloor GMUP school