ഇസ്ലാഹിയാ
അലുംനി ഖത്തര്‍ ജനറല്‍ബോഡി(5/3/2009)
ഇസ്ലാഹിയാ
അലുംനി ഖത്തര്‍ ചാപ്റ്ററിന്റെ ജനറല്‍ബോഡി യോഗം കഴിഞ്ഞ മാസം 27ന്
ഖത്തര്‍ ചാരിറ്റി ഹാളില്‍ നടന്നു ഇസ്ലാഹിയാ അസോസിയേഷന്‍ പ്രസിഡന്റ്
ഒ. അബ്ദുറഹ്മാന്‍ സാഹിബ് മുഖ്യ പ്രഭാഷണം നടത്തി. ഇ.പി അബ്ദുറഹ്മാന്‍
അധ്യക്ഷനായിരുന്നു. അബ്ദുറഹ്മാന്‍ കാവില്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട്
അവതരിപ്പിച്ചു. യോഗത്തില്‍ 150 ഓളം അംഗങ്ങള്‍ കുടുംബസമേതം പങ്കെടുത്തു.
അസ്ലം സി.ടി. സ്വാഗതം പറഞ്ഞു.
വര്‍ണാഭമായി
ഹാന്‍ഡ്സ് ഓണ്‍ ഹാന്‍ഡ്സ്(5/3/2009)
അല്‍-ഇസ്‌ലാഹ്
ഇംഗ്ലീഷ് സ്കൂള്‍ സംഘടിപ്പിച്ച അദ്ധ്യാപക-രക്ഷാകര്‍തൃ-വിദ്യാര്‍ഥി
സംഗമം വര്‍ണാഭമായി. പ്രശസ്ഥ സാഹിത്യകാരന്‍ പി കെ പാറക്കടവ്
മുഖ്യാഥിതിയായിരുന്നു. ചടങ്ങില്‍ വിദ്യാര്‍ഥികളുടെ സൃഷ്ടിയായ
ബ്ലേസ്(BLAZE) ചുമര്‍പത്രം ഉല്‍ഘാടനം ചെയ്തു. വിവിധ മേഖലകളില്‍
കഴിവു തെളിയിച്ച കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ പി ടി എ സാരഥികളായ
ജബ്ബാര്‍ മാസ്റ്റര്‍, ശമീമ സമീര്‍ എന്നിവര്‍ വിതരണം ചെയ്തു.
രക്ഷിതാക്കള്‍ക്ക് വേണ്ടി സംഘടിപ്പിച്ച രചനാ മല്‍സരത്തില്‍
വിജയികളായ ശമീമ സമീര്‍, സമീഹ ശമീം എന്നിവര്‍ക്ക് സുബൈദ. ഒ സമ്മാനങ്ങള്‍
വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ മുഹമ്മദ് കുട്ടി, ഒ.അബ്ദുറഹിമാന്‍
എന്നിവര്‍ പങ്കെടുത്തു.
ഉച്ചക്ക് ശേഷം കുട്ടികളുടെ വര്‍ണാഭമായ കലാപരിപാടികള്‍ ഉണ്ടായിരുന്നു.
|