ഒദുഹിയ്യത്ത്
വിശേഷങ്ങള്‍ (8/12/2008)
ബലിപെരുന്നാളിന്റെ എറ്റവും പ്രധാനപ്പെട്ട
ചടങ്ങായ ഒദുഹിയ്യത്തിന്ന് വിശ്വാസികള്‍ ആവേശ പൂര്‍വ്വം രംഗത്തു
വന്നത് ഇത്തവണത്തെ പെരുന്നാള്‍ കാഴ്ചകളിലെ മുഖ്യമായിരുന്നു.
മഹല്ല് കേന്ദ്രത്തില്‍ 8 ഉരുക്കളുമായി 55 ഓളം ആളുകളും മറ്റു
കേന്ദ്രങ്ങളായ പുല്‍പറമ്പ്, ഈസ്റ്റ് ചേന്ദമംഗല്ലൂര്‍, തോട്ടം,
നോര്‍ത്ത് ചേന്ദമംഗല്ലൂര്‍ എന്നിവിടങ്ങളിലും വ്യത്യസ്ഥ കുടുംബങ്ങളില്‍
നിന്നുമായി ഇരുപതോളം ഉരുക്കളും ചേര്‍ന്ന് നൂറ്റി അന്‍പതോളം ആളുകള്‍
ഇത്തവണ ഉദുഹിയ്യത്ത് കര്‍മ്മത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നു.
|