|
ചരിത്രത്തിന്റെ
കാവല്‍കാരന്‍ (19/11/2008)
പി
ടി കുഞ്ഞാലി മാസ്റ്റര്‍ കല്ലുകളുടെ ലോകത്താണ്. ലോക ചരിത്രത്തിലെ
തിരുശേഷിപ്പുകള്‍ പലതും ഇദ്ദേഹത്തിന്റെ ശേഖരണത്തിലുണ്ട്. ഉഹ്ദ്
യുദ്ധ ഭൂമി, ഈജിപ്ഷ്യന്‍ പിരമിഡ് എന്നിങ്ങനെ മാഷിന്റെ ചില്ലു
കൂട്ടില്‍ ചരിത്ര സന്ധികളുടെ നിശ്ശബ്ദ സാക്ഷികള്‍ പലതാണ്. വിവിധ
രാജ്യങ്ങളില്‍ നിന്നും ഇദ്ദേഹം ആ നാടിന്റെ പരിച്ഛേദങ്ങളായ ശിലകള്‍
സ്വഭവനത്തിലെത്തിച്ചത്, പരന്ന സൗഹൃദ ബന്ധങ്ങളിലൂടെയാണ്. ഒന്നര
പതിറ്റാണ്ടിലധികമായി തുടരുന്ന പരിശ്രമം കൊണ്ടാണ് ഇറ്റലി, ജോര്‍ദാന്‍,
ഈജിപ്ത്, അമേരിക്ക, മക്ക, മദീന എന്നിവിടങ്ങളില്‍ നിന്ന് ഇദ്ദേഹം
ഇവ ശേഖരിച്ചത്.
ശിലാ യുഗത്തിലെ ആയുധമെന്ന് കരുതുന്ന
ഒരു കൂര്‍ത്ത കല്ലിന്റെ ആയുസ്സ് ശാസ്ത്രീയ വഴികളിലൂടെ ഇദ്ദേഹം
പരിശോധിപ്പിച്ച് ഉറപ്പു വരുത്തിയതാണ്. നല്ലോരു വായനക്കാരന്‍
കൂടിയായ ഇദ്ദേഹം പരേതനായ പി ടി മാസ്റ്ററുടെ മകനാണ്
photos: Sabiq
|
|