ഈദ്
ഗാഹിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. (20/9/08)
റമദാന്‍ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചപ്പോള്‍ നാട്ടില്‍
പെരുന്നാളിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. മഹല്ല് മേല്‍നോട്ടത്തില്‍
നടക്കുന്ന ഈദ് ഗാഹിന്റെ നടത്തിപ്പിന്ന് വിപുലമായ കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ട്. ഇന്നലെ ജുമുആനന്തരം നടന്ന പൊതു വിജ്ഞാപനം
മുഖേനെയാണ് കമ്മിറ്റികള്‍ വിളിച്ചു ചേര്‍ത്തത്.
ഫിനാന്‍സ്, നഗരി,സൗണ്ട്,റിഫ്രഷ്‌മന്റ്, എന്നീ വിഭാഗങ്ങളിലായി
മുഹമ്മ്ദ് അബ്ദുരഹ്‌മാന്‍(കുഞ്ഞുട്ടി മോന്‍), പി പി ഉമ്മര്‍,
പി യൂനുസ്, പൂളക്കണ്ടി അബ്ദുരഹ്‌മാന്‍ എന്നിവരെ കണ്‍വീനര്‍മാരായി
ചുമതലപ്പെടുത്തി.
ഈദ് ഗാഹിന്റെ സുഗമമായ നടത്തിപ്പും, സ്കൂളിന്റെ മറ്റാവശ്യങ്ങളും
മുന്‍ നിര്‍ത്തി പി ടി എ യുടെയും പള്ളിക്കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍
യു പ് സ്കൂള്‍ ഗ്രൗണ്ടില്‍ ജെ സീ ബി ഉപയോഗിച്ച് നിരപ്പാക്കല്‍
പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ഫിത്‌ര്‍ സക്കാത്ത് വിതരണത്തിന് സംവിധാനമേര്‍പ്പെടുത്തുന്നതിന്റെ
ഭാഗമായി കെ സി ഹുസൈന്‍ കണ്‍വീനറായി സബ് കമ്മിറ്റി രൂപീകരിച്ചിടുണ്ട്
ഒതയമങ്ങലം
ജുമുഅത്ത് പള്ളി ഖാദി നിയമനമായി (20/9/08)
ഒതയമങ്ങലം ജുമുഅത്ത് പള്ളി ഖാദി ആയി, ജനാബ്
ഒ പി അബ്ദുസ്സലം മൗലവിയെ നിശ്ചയിച്ചതായി ഇന്നലെ ജുമുഅക്ക് ശേഷം
ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പള്ളി കമ്മിറ്റി ഭാരവാഹികള്‍
അറിയിച്ചു.പുതിയ ഭരണ സമിതിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ പെട്ടതായിരുന്നു
ഖാദി നിയമനം
ചെന്നമങ്ങല്ലൂര്‍ ഇസ്ലാഹിയാ കോളേജ് മുന്‍ പ്രിന്‍സിപ്പാളും
പണ്ഡിതനുമായ ഒ പി അബ്ദുസ്സലാം മൗലവി, ഓമശ്ശേറി സ്വദേശിയാണ്.
|