|
റമദാന്‍
വിശേഷങ്ങള്‍ (28/9/08)
ചേന്ദമങ്ങല്ലുരില്‍ റമദാന്‍ തന്നെ ഒരാഘോഷമാണ്.സമൂഹ നോമ്പ്
തുറകള്‍,പുതിയാപ്പിള സല്‍കാരങ്ങള്‍,ഖുര്‍'ആന്‍ വിജ്ഞാനമത്സരങ്ങള്‍,വ'അള്
പരമ്പരകള്‍,സകാത്ത്-ഫിത്വ്'ര്‍ സകാത്ത് സംഭരണ-വിതരണങ്ങളും
അനുബന്ധ തര്‍ക്കങ്ങളും,പള്ളിയില്‍ മുഖരിതമാകുന്ന ഖുര്‍'ആന്‍
പാരായാണം,ചെറുപ്പക്കാര്‍ വരെ അണിനിരക്കുന്ന ഇ'അതികാഫുകള്‍, എല്ലാം
ആഘോഷത്തിന്റെ വിവിധ ഘടകങ്ങളായി നാം അനുഭവിച്ചു തീര്‍ക്കുന്നു.
ഓരോ റമദാനും അവസാനിക്കുമ്പൊഴേക്കും പെരുന്നാളിനുള്ള ഒരുക്കങ്ങള്‍
തുടങ്ങിയിട്ടുണ്ടാവും.ഖാസിമും ജാബിറും ബലൂണ്‍,പീപ്പി കച്ചവടത്തിനൊരുങ്ങുമ്പാള്‍
തന്നെ പള്ളിയും പരിസരവും ഫിത്വ്'ര്‍ സകാത്ത് സംഭരണത്തിന്
തുടക്കമിട്ടിട്ടുണ്ടാവും.വല്ലപ്പോഴും വിരുന്നു വരുന്ന ഈദ് ഗാഹുകള്‍
ആഘോഷത്തിന്റെ പൊലിമ വര്‍ദ്ധിപ്പിക്കുന്നു.
റമദാന്‍ അവസാനിക്കുമ്പൊള്‍ cmronweb നടത്തിയ തിരിഞ്ഞുനൊട്ടോത്തില്‍
കണ്ടത് അതേ തനിയാവര്‍ത്തനം. ഒരേയൊരു വ്യത്യസ്തത ഇഫ്താര്‍ മീറ്റുകളുടെ
വൈവിധ്യമാണ്.
നോര്‍ത്ത്,സെന്റ്രല്‍ വെസ്റ്റ് പ്രദേശങ്ങളിലെല്ലാം ഇത്തവണ
സമൂഹ നൊമ്പുതുറകള്‍ സങ്കടിപ്പിക്കപ്പെട്ടിരുന്നു.നോര്‍ത്ത്
ചേന്നമങ്ങല്ലുരില്‍ നടന്ന സമൂഹ തുറയില്‍ ഇതര മതസ്ഥരുടെ സാന്നിധ്യവും
സഹകരണവും പ്രശംസനീയമായിരുന്നു..അങ്ങാടിയിലും പതിവുപോലെ നൊമ്പുതുറ
സംഘടിപ്പിക്കപ്പെട്ടിരുന്നു. കല്ല്യാണിക്കുട്ടി, വി കുഞ്ഞാലി
എന്നിവരുടെ സാന്നിധ്യമായിരുന്നു അങ്ങാടി തുറയിലെ പ്രധാന ആകര്‍ഷണീയത.
ജമാ'അത്തെ ഇസ്ലാമിയുടെ നേതൃത്തത്തില്‍ പ്രദേശവാസികള്‍ക്കായി
നടത്തിയ ഇഫ്താര്‍ വന്‍ ജനാവലിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.മങ്ങലശ്ശേരി
തോട്ടത്തില്‍ വെച്ചു നടത്തപ്പെട്ട കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ
ഇഫ്താര്‍മീറ്റ് വ്യത്യസ്തമായിരുന്നു..
സുനിലിന്റെ വീട്ടില്‍ നടന്ന നോമ്പുതുറയായിരുന്നു മറ്റൊരു വിശേഷം.മതങ്ങളുടെ
അകത്തളങ്ങളില്‍ നിന്നും ഇത്തരം നന്മകള്‍ പുറം ലോകത്തേക്കുകൂടി
സ്ഥാനം നേടുന്നതിന്റെ അപൂര്‍വ കാഴ്ചയായിരുന്ന്നു അത്.
ഓണവും ഓണാഘൊഷവും റമദാനില്‍ കടന്നു വന്നത് ഒട്ടനവധി സുന്ദര നിമിഷങ്ങല്‍ക്കു
സാക്ഷ്യം വഹിച്ചിട്ടുണ്ട്.യു.പി.സ്കൂളിലെ ഓണസദ്യ മാറ്റിവെച്ച്
ഇത്തവണ ആഘോഷം പൂക്കള മത്സരത്തിലൊതുക്കി.
ഒതയമംഗലം ജുമു'അത്ത് പള്ളിയില്‍ പുതിയ ഭരണസമിതിക്കു കീഴില്‍
കൂടുതല്‍ ആസൂത്രിതമായി കാര്യങ്ങള്‍ നടത്തപ്പെട്ടു.മഹല്ല് മേല്‍നോട്ടത്തില്‍
നടത്തപ്പെടുന്ന ഈദ് ഗാഹിന് വിശാലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.സ്കൂള്‍
ഗ്രൗണ്ട് തദാവശ്യര്‍ത്ഥം നിരപ്പാക്കി പരിസരം വൃത്തിയാക്കിയിട്ടുണ്ട്.മുഴുവന്‍
പ്രവര്‍ത്തനങ്ങള്‍ക്കും നാട്ടിലെ യുവതലമുറയുടെ പതിവില്‍ കവിഞ്ഞൂള്ള
പങ്കാളിത്തം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
സലഫി മസ്ജിദ് ഇത്തവണ പ്രത്യേക ഈദ് ഗാഹ് സങ്കടിപ്പിക്കുന്നുണ്ട്.ഗുഢ്
ഹോപ് ഇംഗ്ലീഷ് സ്കൂള്‍ അതിനായി തയ്യാറാക്കിയിട്ടുണ്ട്.
പതിവില്‍നിന്ന് വ്യത്യസ്തമായി വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും
അധികം പ്രാധാന്യം ഇത്തവണ ലഭിച്ചില്ല.ഒന്ന് രണ്ട് ബോര്‍ഡുകള്‍
പ്രത്യക്ഷപ്പെട്ടെങ്കിലുംവലിയ ചര്‍ച്ചകള്‍ക്കത് തിരികൊളുത്തിയിട്ടില്ല
എന്നത് സമാധാന പ്രേമികളെ സന്തോഷിപ്പിക്കുന്നുണ്ട്.
കളി സ്ഥലങ്ങളിലെ ഒരു ഇഫ്താര്‍
ഈദ് ഗാഹ് അവസാന
മിനുക്കു പണികള്‍
|
|