Home  |  History  |  News  | Pravasi  | Gallery  | Writers   | Kids Corner  | Institutions  | EmailFonts  |  About
 

 

പെരുന്നാള്‍ ഒരുക്കങ്ങള്‍(30/9/08)

ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി നാടൊരുങ്ങി. ഇത്തവണ മഹല്ല് ഈദ്‌ ഗാഹിന്‌ പുറമെ സലഫി വിഭാഗത്തിന്റെ ഈദ്‌ ഗാഹ്‌ കൂടി ഉണ്ട്‌. GMUP school ഗ്രൗണ്ടിലെ മഹല്ല് ഈദ്‌ ഗാഹിനും, ഗുഡ്‌ ഹോപ്‌ സ്കൂളിലെ സലഫി വിഭാഗം ഈദ്‌ ഗാഹിനും ആവശ്യമായ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഗുഡ്‌ ഹോപിലെ സംവിധാനങ്ങള്‍ക്ക്‌ നേതൃത്തം വഹിക്കുന്നത്‌ കെ പി സലാം, കെ പി അഹമ്മദ്‌ കുട്ടി, സലീം ചാലക്കല്‍, അബ്ദുസ്സലാം പാലിയില്‍ തുടങ്ങിയവരാണ്‌. പള്ളി കമ്മിറ്റി അംഗങ്ങള്‍ക്ക്‌ പുറമെ, യൂനുസ്‌ പി, കുഞ്ഞുട്ടി മോന്‍, പൂളക്കണ്ടി അബ്ദുറഹിമാന്‍, ഹസനുല്‍ ബന്ന ഇ പി, ഉമ്മര്‍ മാസ്റ്റര്‍ പി പി, മുഹ്‌സിന്‍ കെ ടി, വട്ടക്കണ്ടത്തില്‍ ഇസ്മായില്‍, കെ വി ശിഹാബ്‌,നാസിര്‍ താന്നിക്കണ്ടി, മാടായി ശിഹാബ്‌ തുടങ്ങിയവരാണ്‌ മഹല്ല് ഈദ്‌ ഗാഹിന്‌ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ നേതൃത്ത്വം വഹിക്കുന്നത്‌.

മഹല്ല് ഈദ്‌ ഗാഹ്‌, ഖാദി ഒ പി അബ്ദുസ്സലാം മൗലവിയുടെ നേതൃത്തത്തിലും, ഗുഡ്‌ ഹോപ്‌ ഈദ്‌ ഗാഹ്‌ അസീസ്‌ സ്വലാഹിയുടെ നേതൃത്തത്തിലുമായിരിക്കും നടക്കുക.

ഈദ്‌ സുഹൃദ്‌ സംഗമം
ഒതയമങ്ങലം ജുമുഅത്ത്‌ പള്ളി ഈദ്‌ ആഘോഷത്തിന്റെ ഭാഗമായി സഹോദര സമുദായാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട്‌ വിപുലമായ സുഹൃദ്‌ സംഗമം സംഘടിപ്പിക്കുന്നു.പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വെച്ച്‌ പെരുന്നാള്‍ നമസ്കാരാനന്തരമാണ്‌ സംഗമം. ഓ അബ്ദുറഹിമാന്‍ സാഹിബ്‌ പരിപാടിയില്‍ ഈദ്‌ സന്ദേശം നല്‍കും


ഗുഡ്‌ ഹോപ്‌ ഈദ്‌ ഗാഹ്‌ ഗ്രൗണ്ട്‌


 

ഫിത്‌ര്‍ സക്കാത്ത്‌ സംഭരണം പുരോഗമിക്കുന്നു. (29/9/08)

ഒതയമങ്ങലം ജുമുഅത്ത്‌ പള്ളിയിലും സലഫി മസ്ജിദിലും ഇത്തവണ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ വേറെ വേറെ ആണ്‌ ഫിത്‌ര്‍ സക്കാത്ത്‌ സംഭരണം. 40 രൂപയാണ്‌ ഒരാളില്‍ നിന്ന് ഫിത്‌ര്‍ സകാത്ത്‌ ഇനത്തില്‍ സ്വീകരിക്കുന്നത്‌.






 
 
2008 cmr on web Chennamangallur News