|
മാനവിക
ഐക്യം കെട്ടിപ്പടുക്കണം: ഒ.പി. അബ്ദുസ്സലാം മൌലവി( 1/10/08)
മാനവിക ഐക്യം
കെട്ടിപ്പടുക്കാന്‍ പെരുന്നാളിന്റെ സന്ദേശത്തിലൂടെ കഴിയണമെന്ന്
ചേന്ദമംഗല്ലൂര്‍ ഒതയമംഗലം ജുമുഅത്ത് പള്ളി ഖാദി ഒ.പി.അബ്ദുസ്സലാം
മൌലവി അഭിപ്രായപ്പെട്ടു. യു.പി സ്കൂള്‍ ഗ്രൌണ്‍ണ്‍ടില്‍ സംഘടിപ്പിച്ച
ഈദ്ഹാഗ് നമസ്കാരത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു
അദ്ദേഹം.
സങ്കുചിതമായ സ്വരങ്ങളുടെ മതില്‍കെട്ടുകള്‍ നീക്കണം. അതുവഴി മാനവിക
ഐക്യത്തിന്റെ തുടിപ്പുകള്‍ പ്രകടമാവണം, അദ്ദേഹം തുടര്‍ന്നു.
നോമ്പിലൂടെ നാം നേടിയെടുത്ത ആത്മനിര്‍വൃതിയും ദൈവഭയവും പരസ്പര
ദൃഢബന്ധങ്ങളും വിസ്മരിക്കരുത്. അതുവഴി തഖ്വയിലൂടെ നേടിയ കരുത്തില്‍
ന•യുടെ തടാകമാവണം; സത്യത്തിന്റെ നിലാവായി മാറണം.
തുടര്‍ന്ന് നടന്ന ഈദ് സുഹൃദ്സംഗമത്തില്‍ പ്രാദേശിക
ഗതിമാറ്റത്തില്‍ യുവതലമുറയുടെ മുന്നേറ്റത്തിന്റെ പങ്ക് മഹത്തരമാണെന്ന്
മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ഈദ് സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
ഈഗോയുടെ പേരിലുള്ള മല്‍സരബുദ്ധിയും ശാഠ്യവും രാജ്യത്തെ ദൂഷ്യവലയത്തിലേക്കേ
നയിക്കുകയുള്ളു. വിഭാഗീയതയും വര്‍ഗീയതയും ഇല്ലാതാക്കാനുള്ള പെരുന്നാളാണ്
പ്രവാചകന്റെ സന്ദേശം. ഇതാവട്ടെ കഴുത്തറുക്കുന്ന നയവുമാവരുത്.
മനുഷ്യാവകാശം നിഷേധിക്കുന്നതില്‍ കൂട്ടായ്മയുടെ പോരാട്ടവും പ്രതികരണവും
ഉണ്‍ണ്‍ടാവണം. രാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനും മാനവിക
ഐക്യത്തിനും, ഒത്തൊരുമിച്ച മുന്നെറ്റമാണ് ആവശ്യം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒതയമംഗലം മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ.ടി. അബ്ദുല്ല സാഹിബും
ജനങ്ങള്‍ക്ക് ഈദ് സന്ദേശം നല്‍കി സംസാരിച്ചു.
കെ.പി. വേലായുധന്‍, സുനില്‍, വല്‍സന്‍ എന്നിവര്‍
ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ കെ.മുഹമ്മദ്കുട്ടി സ്വാഗതവും
റഫീഖ് ചെറുകാരി നന്ദിയും പറഞ്ഞു. ചേന്ദമംഗല്ലൂരിന്റെ ഗായകന്‍
റഊഫിന്റെ നേതൃത്വത്തില്‍ നടന്ന ഇശല്‍മേള സുഹൃദ് സംഗമത്തിന് കൊഴുപ്പേകി.
ഈദ് ഗാഹ് കമ്മിറ്റി ഒരുക്കിയ മധുരം നുണഞ്ഞുകൊണ്‍് നിറഞ്ഞ മനസ്സുമായാണ്
ചേന്ദമംഗല്ലൂര്‍ കണ്‍ണ്‍ട ഏറ്റവും പ്രൌഡഗംഭീരമായ ഈദ്ഗാഹില്‍നിന്ന്
ജനങ്ങള്‍ പിരിഞ്ഞുപോയത്.
|
|