ഈദ്
ഗാഹ് ഗ്രാമത്തിന്റെ ഉത്സവമായി1/10/2008)
ചെറിയ പെരുന്നാള്‍ ഇത്തവണ നാടിന്ന് ഉത്സവമായിരുന്നു.
മഹല്ല് ഈദ് ഗാഹില്‍ തടിച്ചു കൂടിയ പുരുഷാരത്തിന് ഏറെക്കുറെ
നാടിന്റെ മൊത്തം പിന്തുണയുണ്ടായിരുന്നു. വിശ്വാസികള്‍ക്കൊപ്പം
ഇതര മതസ്ഥര്‍ കൂടി യു പി സ്കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ
വേദിയില്‍ സന്നിഹിതരായത് ചടങ്ങിന്ന് കൊഴുപ്പു കൂട്ടി.
ഖാദി ഒ പി അബ്ദുസ്സലാം മൗലവി ഖുതുബ നിര്‍വഹിച്ചു. തലേ ദിവസം
തന്നെ ഈദ് ഗാഹ് മൈതാനം വളണ്ടിയര്‍മാര്‍ വൃത്തിയാക്കി അലങ്കരിച്ചിരുന്നു.
ബലൂണുകളും തോരണങ്ങളുമായി ചമഞ്ഞൊരുങ്ങി നിന്ന മൈതാനത്തേക്ക്
ആദ്യമെത്തിയത് പോക്കുട്ടിക്കാക്ക.
ഏറ്റവും ഹൃദ്യമായത് സഹോദര സമുദായാംഗങ്ങളുടെ സാന്നിദ്യമായിരുന്നു.
പതിവിലും വ്യത്യസ്ഥമായ ഈ പരിപാടിയുടെ പിന്നണി പ്രവര്‍ത്തനം പള്ളിക്കമ്മിറ്റിയുടെ
പിന്തുണയോടെ ഹസനുല്‍ ബന്ന, റഫീഖ് ചെറുകാരി, ജൗഹര്‍ ഇ ന്‍ എന്നിവരുടെ
നേതൃത്തത്തില്‍ ആയിരുന്നു.
സൗഹൃദ സംഗമത്തിന് ക്ഷണിക്കപ്പെട്ട് എത്തിച്ചേര്‍ന്നവര്‍ക്ക്
സംഘാടക സമിതി വക മധുരപ്പൊതി വിതരണം ഉണ്ടായിരുന്നു.
ഈദ്ഗാഹ് സംഘാടനത്തില്‍ കാണപ്പെട്ട വൈഭവം സര്‍വരാലും പ്രശംസിക്കപ്പെട്ടു.
ഗുഡ് ഹോപ് മൈതാനിയില്‍ വെച്ച് സംഘടിക്കപ്പെട്ട ഈദ് ഗാഹിന്
അസീസ് സ്വലാഹി നേതൃത്തം നല്‍കി.അലങ്കരിച്ച് ഭംഗിയാക്കിയ മൈതാനത്തില്‍
സ്ത്രീകളും കുട്ടികളും ആടക്കം നിരവധി പേര്‍ പങ്കെടുത്തു.
|