പെരുന്നാള്‍
ദിന പ്രത്യേക പരിപാടികള്‍(1/10/2008)
ഈദിന്റെ
സുഭിക്ഷത തമിഴ് തൊഴിലാളികളിലേക്കും.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി നാട്ടിലെ തമിഴ് തൊഴിലാളികള്‍ക്കിടയില്‍
പെരുന്നാള്‍ ദിനത്തില്‍ ഉച്ച ഭക്ഷണം വിതരണം ചെയ്യാറുണ്ടായിരുന്നു.
ഇത്തവണ ഈദ് ഗാഹ് മൈതാനിയോട് ചേര്‍ന്ന് മേഖലയ്‌ലെ സോളിഡാരിറ്റി
പ്രവര്‍ത്തകരാണ് മികച്ച അസൂത്രണത്തോടെ ഈദ് സദ്യ സംഘടിപ്പിച്ചത്.
ജാബിര്‍ ടി കെ, യൂനുസ് പി, അബ്ദുല്‍ അസീസ് ടി എന്‍, ഹനീഫ കെ
ടി എന്നിവര്‍ നേതൃത്തം നല്‍കി.
കമ്പവലി പുല്‍പറമ്പ്
അജയ്യത തെളിയിച്ചു
വര്‍ഷങ്ങളായി നില നിര്‍ത്തിപ്പോരുന്ന കമ്പവലി
ജേതാക്കള്‍ പട്ടം ഇത്തവണയും പുല്‍പറമ്പ് തന്നെ അരക്കിട്ടുറപ്പിച്ചു.
ചൈതന്യ ക്ലബ്ബും പുല്‍പറമ്പും തമ്മിലായിരുന്നു ഫൈനല്‍. ഉദ്വേഗത്തിന്റെ
നിമിഷങ്ങള്‍ സമ്മാനിച്ചാണ് ചൈതന്ന്യ കീഴടങ്ങിയത്. ചെര്‍ഞ്ഞിയുടെ
നേതൃത്തത്തില്‍ പുല്‍പറമ്പ് ടീം കരുത്തിന്റെ സംഘാടനത്തില്‍
മികവു തെളിയിച്ചപ്പോള്‍ സമ്മാനമായ 1500 രൂപ അവര്‍ക്ക് സ്വന്തം.
ഹസനുല്‍ ബന്ന, റഫീഖ് ചെറുകാരി എന്നിവര്‍ കമ്പവലി നിയന്ത്രിച്ചു.
|