Home  |  History  |  News  | Pravasi  | Gallery  | Writers   | Kids Corner  | Institutions  | EmailFonts  |  About
 


സന്ദേശം പുറത്തിറങ്ങി (15/10/2008)

സൗഹൃദം ചേന്ദമംഗല്ലൂരിന്റെ സന്ദേശം ഡോക്യുമെന്ററി പുറത്തിറങ്ങി. ഈദ്‌ 2008നെ ആസ്പദമാക്കി അമീന്‍ ജൗഹര്‍ ആണ്‌ ഡൊക്യുമെന്ററി സംവിധാനം ചെയ്തത്‌. ഉസാമ പയനാട്‌ മുര്‍ഷിദ്‌ കെ ടി എന്നിവരാണ്‌ നിര്‍മാണം.
ചെറിയപെരുന്നാളിന്റെ മുഴുവന്‍ ചടങ്ങുകളും ഡോകുമെന്ററിയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്‌. പ്രസക്തഭാഗങ്ങള്‍ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഭാഗം ഒന്ന്



ഭാഗം രണ്ട്‌




കാദര്‍കുട്ടി സാഹിബിനെ ആദരിച്ചു(14/10/2008)



നോര്‍ത്ത്‌ ചേന്ദമംഗല്ലൂര്‍ : ഒതയമങ്ങലം ജുമുഅത്ത്‌ പള്ളിയിലും നോര്‍ത്ത്‌ ചേന്ദമംഗല്ലൂര്‍‍ മസ്ജിദുല്‍ മനാറിലുമായി ഇരുപത്‌ വര്‍ഷത്തോളം മുഅദ്ദിനായി സേവനമനുഷ്ടിച്ച കെ വി കാദര്‍കുട്ടി സാഹിബിനെ ആദരിച്ചു. ഖത്തര്‍ ഇസ്‌ലാഹിയാ അസോസിയേഷന്റെ പാരിതോഷികം സെയ്തുമുഹമ്മദ്‌ പാണക്കോട്ടില്‍ കൈമാറി.ചടങ്ങില്‍ പ്രസിഡന്റ്‌ കൊടപ്പന അബ്ദുസ്സലാം മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. രഫീഖ്‌ ചെറുകാരി, ഉസാമ പയനാട്ട്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബഷീര്‍ മാസ്റ്റര്‍ സ്വാഗതവും മാമ്പേക്കാട്ട്‌ മുഹമ്മദലി നന്ദിയും പറഞ്ഞു.






ഇസ്‌ലാഹിയ മീഡിയ അക്കാഡമി എളമരം കരീം ഉദ്ഘാടനം ചെയ്യും(8/10/2008)

ചേന്ദമംഗല്ലൂര്‍ : ഇസ്ലാഹിയ മീഡിയ അക്കാഡമിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ 25 ന് . വ്യവസായ വകുപ്പ് മന്ത്രി. എളമരം കരീം നിര്‍വഹിക്കുന്നു. ഇന്ത്യാവിഷന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ ശ്രീ നികേഷ് കുമാര്‍ മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടന പരിപാടിയുടെ സ്വാഗതസംഘം ചെയര്‍മാനായി ഒ.അബ്ദുറഹിമാന്‍, ജനറല്‍ കണ്‍വീനറായി റഫീഖ് ചെറുകാരിയെയും ഇവന്റ് മാനേജ്മെന്റ്, റിസപ്ഷന്‍, സ്റേജ്, ലൈറ്റ് ആന്റ് സൗണ്ട്‌ ,റഫ്രഷ്മെന്റ്, പബ്ളിസിറ്റി, പബ്ളിക് റിലേഷന്‍, ഫിലിം ഷോ എന്നീ വകുപ്പ് കണ്‍വീനര്‍മാരായി യഥാക്രമം ഹസനുല്‍ ബന്ന, നസീം സി.കെ, സുനില്‍. കെ, യു. പി. ഷൌക്കത്ത്, മാഹിര്‍. പി, ഫൌസി. കെ. ടി, സിദ്ദീഖ്. കെ. വി എന്നിവരെ നിശ്ചയിച്ചു.
ഒ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ. സുബൈര്‍ സ്വാഗതവും മുര്‍ഷിദ്. കെ. ടി നന്ദിയും പറഞ്ഞു. അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടരി കെ ഹുസ്സൈന്‍ ചടങ്ങിന്‍ മേല്‍ നോട്ടം വഹിച്ചു‍






ഖത്തര്‍ ഇസ്‌ലാഹിയ അസോസിയേഷന്‍ ഈദ്‌ മീറ്റ്‌(5/10/2008)


     ഖത്തര്‍: ഖത്തര്‍ ഇസ്‌ലാഹിയ അസോസിയേഷന്‍ ഈദ്‌ മീറ്റില്‍ പ്രസിഡന്റ്‌ ഇ പി അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. സംഗമത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായുള്ള മത്സരങ്ങളും, സ്ത്രീകള്‍ക്കായി പയസം തയ്യാറാക്കല്‍ മത്സരവും സംഘടിപ്പിച്ചിരുന്നു.
സാഹിദ രഹ്‌മാന്റെ നേതൃത്തത്തില്‍ നടന്ന പായസ മത്സരത്തില്‍ യഥാക്രമം Hajara A.Latheef, Sajida A.Gafoor, Bushra A.Hameed എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കെ ടി സമീര്‍ ആയിരുന്നു പ്രധാന വിധി കര്‍ത്താവ്‌. കുട്ടികള്‍ക്കായുള്ള മത്സരങ്ങള്‍ക്ക്‌ എം ടി അബ്ദുല്‍ ഹകീം നെതൃത്തം നല്‍കി

,


യു.കെ. അനുസ്മരണ ഗാനാലാപനം(5/10/2008)



കവിയും പണ്ഡിതനുമായിരുന്ന യു.കെ. ഇബ്രാഹിം മൌലവിയുടെ (യു.കെ. അബുസഹ്‌ല) ഗാനങ്ങള്‍ ആസ്പദമാക്കി ഈദ് ദിനത്തില്‍ വെസ്റ്റ് ചേന്ദമംഗല്ലൂരില്‍ നടത്തിയ ഗാനാലാപന മല്‍സരവും അനുസ്മരണവും ശ്രദ്ധേയമായി. യു.കെ.യുടെ 'മൂസാ നബിയും ഫിര്‍ഔനും', 'നൂഹ് നബിയും സമുദായവും' തുടങ്ങിയ ചരിത്രഗാനങ്ങള്‍ ആലപിക്കാന്‍ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും സ്ത്രീകളടക്കം 35ഓളം ഗായകര്‍ ഒത്തുചേര്‍ത്തു. ഗാനാലാപന മല്‍സരത്തില്‍ ബീരാന്‍കുട്ടി വട്ടക്കണ്‍ടത്തില്‍ ഒന്നാം സ്ഥാനവും സുഹ്റ ചേന്ദമംഗല്ലൂര്‍ രണ്‍ാം സ്ഥാനവും ടി. അബ്ദുണ്ണി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വെസ്റ്റ് ചേന്ദമംഗല്ലൂര്‍ പ്രദേശത്തുനിന്ന് മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്നിവയില്‍ മെരിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളെയും ഇതരമേഖലകളില്‍ കഴിവുതെളിയിച്ച പ്രതിഭകളെയും ആദരിച്ചു.
മസ്ജിദുല്‍ അന്‍സാര്‍ മഹല്ല് വൈസ് പ്രസിഡന്റ് ടി. അബ്ദുല്ല മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.ടി. അബ്ദുസമദ് മൌലവി അധ്യക്ഷത വഹിച്ചു. എടക്കണ്‍ടി ആലി, ടി. മുഹമ്മദ്, ടി.കെ. പോക്കുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എന്‍. അബ്ദുറഹ്മാന്‍, കെ.ടി. ഉണ്ണിമോയി എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. സി.കെ. ജമാല്‍ സ്വാഗതവും എന്‍.പി. കരീം നന്ദിയും പറഞ്ഞു.


 
 
2008 cmr on web Chennamangallur News