Home  |  History  |  News  | Pravasi  | Gallery  | Writers   | Kids Corner  | Institutions  | EmailFonts  |  About
 


'നാട്ടിലെങ്ങും ലീക്കായി' ഹാസ്യസാമ്രാട്ടുകള്‍ ഖത്തറിലേക്ക്(5/12/2008)

     ഖത്തറിലെ പ്രവാസി മലയാളികള്‍ക്ക് സുപരിചതനായ ഹസനുല്‍ ബന്ന ചേന്ദമംഗല്ലൂരും, സലാം കൊടിയത്തൂരിന്റെ ടെലിഫിലിമികളിലൂടെ പ്രശ്സതരായ സിദ്ദീഖ് കൊടിയത്തൂര്‍, എന്‍.പി. അബ്ദുല്‍ കരീം വെസ്റ് ചേന്ദമംഗല്ലൂര്‍, അബ്ബാസലി പത്തപ്പെരിയം തുടങ്ങിയവര്‍ ശനിയാഴ്ച (5.12.2008) ഖത്തറിലെത്തുന്നു. ബലിപെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ഖത്തറിലെ സാംസ്കാരിക സംഘടനയായ ഐ.വൈ.എ യുടെ ക്ഷണം സ്വീകരിച്ചാണ് സംഘം ഖത്തറിലെത്തുന്നത്. “'നാട്ടിലെങ്ങും ലീക്കായി' എന്നു പേരിട്ട പോഗ്രാം. ആക്ഷേപ ഹാസ്യത്തില്‍ പൊതിഞ്ഞ കലാപരിപാടിയാണ് അവതരിപ്പിക്കുകയെന്ന് ബന്നചേന്ദമംഗല്ലൂര്‍ ടെലിഫോണ്‍ സന്ദേശത്തില്‍ അറിയിച്ചു.




നോര്‍ത്ത് ചേന്ദമംഗല്ലൂരില്‍ ഇശല്‍ സന്ധ്യ (5/12/2008)

     2009 ജനുവരി 10 കോഴിക്കോട് കടപ്പുറത്തു വെച്ച് 'യൌവനം പോരാടാനുളളതാണ്' എന്ന മുദ്രാവാക്യമുയര്‍ത്തി സോളിഡാരിറ്റി കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മിനിപഞ്ചാബില്‍ ബലിപെരുന്നാള്‍ ദിവസം ഡിസംബര്‍ 8 ന് രാത്രി 8 മണിക്ക് ഇശല്‍ സന്ധ്യ. പരിപാടിയില്‍ പ്രദേശത്തെ കലാകാരന്മാര്‍ അണിനിരക്കുമെന്ന് സോളിഡാരിറ്റി നോര്‍ത്ത് ചേന്ദമംഗല്ലൂര്‍ യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു. പ്രോഗ്രാം കണ്‍വീനര്‍മാര്‍ : ശിഹാബ് കെ.വി, ജസീല്‍.ടി.കെ, സക്കീര്‍ എ.





തുപ്പാക്കി ശ്രദ്ധിക്കപ്പെടുന്നു.(25/11/2008)

     ഒരു കുഞ്ഞു സിനിമ, ഒത്തിരി വലിയ ബഹുമതികള്‍. നജീം, നിഹാല്‍ എന്നിവരുടെ നേതൃത്തത്തില്‍ 'തുപ്പാക്കി' യെന്ന ഹ്രസ്സ്വ ഫിലിം ആണ്‌ വ്യാപക ശ്രദ്ധ പിടിച്ചു പറ്റിയത്‌. പത്തു മിനിറ്റ്‌ മാത്രം ദൈര്‍ഘ്യമുള്ള സിനിമക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ നജീം, നിഹാല്‍, ഇജാസ്‌, നവാസ്‌ അലി, ബസീല്‍ എന്നിവരാണ്‌. ഡോ.കൂട്ടില്‍ മുഹമ്മദലിയും ഇ പി ബാബുവും ചേര്‍ന്നാണ്‌ റിലീസിംഗ്‌ നിര്‍വഹിച്ചത്‌.
    എസ്‌ ഐ ഒ മലപ്പുറം വെസ്റ്റ്‌ ജില്ല സംഘടിപ്പിച്ച സംസ്ഥാന കാമ്പസ്‌ ഫിലിം ഫെസ്റ്റിവലില്‍ നൂറിലധികം എന്റ്രികളില്‍ നിന്ന് തുപ്പാക്കിക്ക്‌ നാലാം സ്ഥാനവും സ്പെഷല്‍ ജൂറി അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.എസ്‌ ഐ ഒ തന്നെ കോഴിക്കോട്‌ വെച്ച്‌ സംഘടിപ്പിച്ച രണ്ടാമത്‌ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക്‌ ഈ കൂട്ടുകാര്‍ തങ്ങളുടെ സൃഷ്ടി അയച്ചിരുന്നു.
    സിനിമയുടെ കഥ ബസീല്‍, സ്ക്രിപ്റ്റും കാമറയും നജീം, റെക്കോര്‍ഡിംഗ്‌ നിഹാല്‍ എഡിറ്റിംഗ്‌ നവാസ്‌ അലി എന്നിവരാണ്‌ നിര്‍വഹിച്ചത്‌.



മുക്കം ഉപജില്ലാ ശാസ്ത്രമേള
ജി.എം. യു.പി സ്കൂള്‍ ജേതാക്കള്‍
(9/11/2008)

തോട്ടുമുക്കം യു.പി സ്കൂളില്‍ നടന്ന മുക്കം ഉപജില്ലാ ശാസ്ത്രമേളയില്‍ എല്‍.പി, യു.പി. വിഭാഗങ്ങളില്‍ ചേന്ദമംഗല്ലൂര്‍ ജി.എം.യു.പിസ്കൂള്‍ ഓവറോള്‍ ചാമ്പ്യ•ാരായി.
ഗണിത ശാസ്ത്രമേളയിലും (യു.പി. വിഭാഗത്തില്‍) യു.പി സ്കുളിന് തന്നെയാണ് ഒന്നാം സ്ഥാനം.
വിജയികള്‍ക്ക് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സി.ടി.സി അബ്ദുല്ല സമ്മാനദാനം നിര്‍വഹിച്ചു.



ഖത്തര്‍ ഇസ്ലാഹിയാ സ്കോളര്‍ഷിപ്പ്(9/01/2008)

വിദ്യാഭ്യാസ തൊഴിലന്വേഷണ മേഖലകളില്‍ ചേന്ദമംഗല്ലൂര്‍ സ്വദേശികളായ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തികവും ക്രിയാത്മകവുമായ പിന്തുണയുമായി ഖത്തര്‍ ഇസ്ലാഹിയാ അസോസിയേഷന്‍ നിരവധി നൂതന പദ്ധതികളുമായി നാട്ടുകാരുടെ മുന്നിലെത്തുന്നു.പ്ളസ്ടുവിന് ശേഷം വിവിധ കോഴ്സുകളില്‍ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, ഏഴ് മുതല്‍ 12 ാം ക്ളാസ് വരെയുള്ള കുട്ടികളില്‍നിന്ന് മിടുക്കരായവരെ കണ്ടെണ്‍ത്തി കോച്ചിംഗും ഗൈഡന്‍സും, നാട്ടിലും മറുനാട്ടിലുമായി പഠിക്കുന്നവര്ക്കും‍ തൊഴിലന്വേഷകര്‍ക്കും ആവശ്യമായ സഹായങള്‍, മദ്രസ പൊതുപരീക്ഷകളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് എന്നിങന്നെ വ്യത്യസ്ഥ പദ്ധതികള്‍ ആവിഷ്കരി‍ക്കപ്പെട്ടിരിക്കുന്നതായി കണ്‍‌വീനര്‍ മുസ്തഫ പി അറിയിച്ചു. നാട്ടിലെ പ്രൊഫഷണലുകളുടെ വിശദവിവരങ്ങളടങ്ങിയ ഡാറ്റാ ബേസ് തയാറാക്കാന്‍ www.cmronweb.com ഉമായി സഹകരിച്ച് പദ്ധതികള്‍ തയ്യാറാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9048003655, 9846446144, 9846013380 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.



ഹാജിമാര്‍ യാത്ര തുടങ്ങി(31/10/2008)

ഈ വര്‍ഷത്തെ ഹജ്ജിന് പോകുന്നവരുടെ യാത്ര തുടങ്ങി. ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യാത്രസംഘത്തില്‍ ചേന്ദമംഗല്ലൂരില്‍ നിന്നും കുഞ്ഞോയികാക്കയും ഭാര്യയും യാത്ര തിരിച്ചു. അടുത്ത ദിവസങ്ങളിലായി മറ്റുള്ളവരും യാത്രക്കു വേണ്‍ടിയുള്ള ഒരുക്കത്തിലാണ്. മുപ്പതോളം പേരാണ് ഇപ്രാവശ്യം യാത്രക്കൊരുങ്ങുന്നത്.
നേരത്തെ, ഹജ്ജ് കര്‍മത്തിന് പോകുന്ന മഹല്ല് നിവാസികള്‍ക്ക് ഒതയമംഗലം ജുമുഅത്ത് പള്ളിക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ യാത്രയയപ്പ് നല്‍കിയിരുന്നു. പള്ളിയില്‍വെച്ച് തന്നെയായിരുന്നു യാത്രയയപ്പ്. കമ്മിറ്റി പ്രസിഡന്റ് കെ.ടി. അബ്ദുല്ല സാഹിബിന്റെ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ച യോഗത്തില്‍ പി.കെ. ഖാദര്‍, സി. അബ്ദുറഹീം, കെ.ടി. മഹ്മൂദ്, കെ.ടി.സി വീരാന്‍, കെ.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഹാജിമാര്‍ യാത്രചോദിച്ചുകൊണ്‍ട് സദസ്സിനെ അഭിമുഖീകരിച്ച് സംസാരിച്ചു. കെ.ടി. മുഹമ്മദ് മൌലവിയുടെ പ്രാര്‍ഥനയോടെ യോഗം പിരിഞ്ഞു. അതുപോലെ സലഫി മസ്ജിദിന്റെ ആഭിമുഖ്യത്തിലും ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി.

ഹജ്ജിന് പോകുന്നവര്‍:
ടി.കെ. അബൂബക്കര്‍, ഭാര്യ സഫിയ, പുന്നക്കണ്‍ടി മുഹമ്മദ്, ഭാര്യ പാത്തുമ്മ, പാലിയില്‍ സിദ്ദീഖ്, ഭാര്യ ഖദീജ, പനങ്ങോടന്‍ കുഞ്ഞഹമ്മദ്, ഭാര്യ, എണ്ണത്താറ്റില്‍ ആയിശുമ്മ (തേക്കുമ്പാലിയുടെ ഉമ്മ), കുളപ്പുറത്ത് ആമിന, സി. ഹാരിസ്, മാതാവ് ബിച്ചിമ്മ, വട്ടകണ്‍ടത്തില്‍ കെ.സുബൈദ (റ/ീ ഒ.മറിയം), തിരുവാലൂര്‍ അബ്ദുസ്സലാം മാതാപിതാക്കള്‍, കറുത്തേടത്ത് പൌറുട്ടി, വി. അബ്ദുല്ല, ഭാര്യ മറിയം, മകള്‍ ഷാഹിന, കുഞ്ഞോയികാക്ക, ഭാര്യ ആമിന, പോത്തനംപുറത്ത് അബ്ദുല്ല, ഭാര്യ ആമിന, അഹ്മദ്കുട്ടി(മൊല്ലാക്ക)യുടെ ഭാര്യ സൈനബ, മാതാവ്. ഇതുകൂടാതെ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ചില സഹോദര•ാരും അവിടെനിന്ന് ഹജ്ജിന് പോകുന്നുണ്‍ട്.






ഹയര്‍സെക്കണ്ടറി സ്കൂള്‍ യുവജനോല്‍സവം (31/10/2008)

  കലയുടെ ഭാവമാറ്റങ്ങളെ സിരകളിലാവാഹിക്കുന്ന സ്കൂള്‍ യുവജനോലസവത്തിന്ന് ഒരിക്കല്‍ കൂടി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തിരശ്ശീല ഉയര്‍ന്നു. വിദ്യാര്‍ഥികളുടെ കലാവാസന മാറ്റുരക്കുന്ന ഈ വാര്‍ഷിക ഉത്സവമേളക്ക്‌ ഇത്തവണ തിരശ്ശീല ഉയര്‍ത്തിയത്‌, പി ടി എ പ്രസിഡന്റ്‌ പി കെ അബ്ദുറസ്സാഖ്‌ ആണ്‌. ഡോ.കൂട്ടില്‍ മുഹമ്മദലി ചടങ്ങിന്‌ അദ്ധ്യക്ഷത വഹിച്ചു.മാപ്പിളകല അക്കാദമി മെമ്പര്‍ ഫൈസല്‍ എളേറ്റില്‍ മുഖ്യാഥിതി ആയിരുന്നു. ഹൈസ്കൂള്‍ പ്രധാനാദ്യാപകന്‍ ഹകീം മാസ്റ്റര്‍, ഇസ്ലാഹിയ ഖത്തര്‍ അലുമിനി പ്രസിഡന്റ്‌ E P അബ്ദുറഹിമാന്‍, E അബ്ദുല്‍ ഹകീം, O. മഹ്ര്റൂഫ്‌, സ്കൂള്‍ ചെയര്‍മാന്‍ ഷമീം അബ്ദുറഹിമാന്‍ ,സന അബ്ദുല്‍കരീം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മുഫീദ്‌ മാസ്റ്റര്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക്‌ നന്ദി പ്രകാശിപ്പിച്ചു.








 
 
2008 cmr on web Chennamangallur News