Home  |  History  |  News  | Pravasi  | Gallery  | Writers   | Kids Corner  | Institutions  | EmailFonts  |  About
 

 

പുല്‍പറമ്പില്‍ സാമൂഹ്യദ്രോഹികളുടെ വിളയാട്ടം.(1/1/2009)


   പുതുവല്‍സരപ്പിറവി ആഘോഷിച്ച സാമൂഹ്യ വിരുദ്ധര്‍ പുല്‍പറമ്പില്‍ വ്യാപക നാശനഷ്ടങ്ങള്‍ വരുത്തി.. വിവിധ കടകളുടെ ഓടുകളും പട്ടികകളും തകര്‍ത്ത ഇവര്‍ മസ്ജിദു ഹമ്മാദിക്ക്‌ നേരെയും കല്ലെറിഞ്ഞു. പള്ളികളുടെ മുമ്പിലുണ്ടായിരുന്ന ബോര്‍ഡുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്‌. വിലപിടിപ്പുള്ള തെരുവു വിളക്കുകള്‍, ടെലെഫോണ്‍ കേബിളുകള്‍ എന്നിവയും തകര്‍ത്തതില്‍ പെടും.
സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടത്തിനെതിരെ വ്യാപാരികള്‍ ഭാഗിക ഹര്‍ത്താലാചരിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. എം കെ ഹമീദ്‌, ഒ. റഹ്മത്തുള്ള, അബ്ദുറഹിമാന്‍ അക്കരടത്തില്‍ എന്നിവര്‍ നേതൃത്തം നല്‍കി. പള്ളിക്കമ്മിറ്റി ഭാരവാഹികളും വ്യാപാരി വ്യവസായി ഏകോപന സമിതിയും മുക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. മുക്കം ഗ്രാമപ്പഞ്ചായത്ത്‌ ഭരണ സമിതിയംഗങ്ങളും മറ്റു ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു. രാത്രികാല പട്രോളിംഗ്‌ ശക്തമാക്കാനുള്ള നാട്ടുകാരുടെ മുറവിളിക്ക്‌ ഈ സംഭവത്തോടെ കൂടുതല്‍ പിന്തുണ ലഭ്യമായിട്ടുണ്ട്‌.



 

ക്രോസ്‌ കണ്‍റ്റ്രി മല്‍സരം ആവേശമായി (1/1/2009)

   നൂറുകണക്കിന്‌ മല്‍സരാര്‍ഥികള്‍ പങ്കെടുത്ത ക്രോസ്‌ കണ്‍റ്റ്രി മല്‍സരം നാടിന്ന് ആവേശമായി. പുതുവല്‍സരപ്പുലരിയില്‍ മാമ്പറ്റയില്‍ വെച്ച്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ കൊറ്റമ്മല്‍ സുരേഷ്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്ത്‌ തുടങ്ങിയ മല്‍സരം മാമ്പറ്റ, മണാശ്ശേരി, പൊറ്റശ്ശേരി, പുല്‍പറമ്പ്‌ വഴി ചേന്ദമംഗല്ലൂരില്‍ ഫിനിഷ്‌ ചെയ്തു. സോളിഡാരിറ്റി കോഴിക്കോട്‌ ജില്ലാസമ്മേളന പ്രചാരണത്തോടനുബന്ദിച്ച്‌ മുക്കം ഏരിയ സംഘടിപ്പിച്ച പരിപാടിയില്‍ ഒന്നാം സ്ഥാനം ബാരി, രണ്ടാം സ്ഥാനം മുനീര്‍ ചേന്നാംകുന്നത്ത്‌ മൂന്നം സ്ഥാനം വ്വ്‌ കരസ്ഥമാക്കി. വിജയികള്‍ക്ക്‌ പികെ അബ്ദുറസ്സാഖ്‌ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സോളിഡാരിറ്റി ജില്ലാപ്രസിഡന്റ്‌ എസ്‌ കമറുദ്ദീന്‍, സാജിദ്‌ എം എ എന്നിവര്‍ സംസാരിച്ചു.
മുജീബ്‌ അമ്പലക്കണ്ടി, യു പി മുഹമ്മദലി എന്നിവര്‍ മല്‍സരങ്ങള്‍ക്ക്‌ നേതൃത്തം നല്‍കി.







പുല്‍പറമ്പില്‍ റോഡ്‌ ഉയര്‍ത്തല്‍ പണികള്‍ പുരോഗമിക്കുന്നു.(1/1/2009 )

  

 വര്‍ഷാവര്‍ഷങ്ങളിലെ വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് ആശ്വാസം തേടി, പുല്‍പറമ്പ്‌ അങ്ങാടിയില്‍ റോഡ്‌ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക്‌ തുടക്കമായി. രോഡിന്ന് ഇരു വശവും കരിങ്കല്ല് കൊണ്ട്‌ കെട്ടി മണ്ണിട്ട്‌ ഉയര്‍ത്താനാണ്‌ പദ്ധതി. ഒരു മീറ്ററോളം ഉയര്‍ച്ച ഉണ്ടാകുമെന്ന് കരുതുന്നു.




 
 
2008 cmr on web Chennamangallur News