>>
ഒരു പുലിവേട്ട
>> മെഴുകുതിരി
>> ഭൂമിയില്‍
സമാധാനം
>> അസ്തിത്ത്വ
ദുഃഖം
>>
ഭാരത പര്യടനം |
ഞാനെന്റെ
മുഖം കണ്ടു നിദ്രയില്‍,
ഞെട്ടിപ്പോയി-
താരെന്റെ മുഖം നൊക്കിയെറിഞ്ഞീ കൈബോംബുകള്‍
ഞാനുറങ്ങയായിരുന്നെത്രയോ യുഗങ്ങളായ്
മാനവസംസ്കാരങ്ങള്‍ വെണ്ണീറായ് പതിയ്‌ക്കുമ്പോള്‍.
എത്രജന്മങ്ങള്‍
കഴിഞ്ഞെനിക്കെന്‍ മുഖം മാറി
|
മിത്രങ്ങള്‍ ശത്രുക്കളായ്
ജീവിതം നരകമായ് |
ജൂഡാസും
പിലാത്തോസും ഗൊഡ്‌സേയും ജീവിക്കുമ്പൊള്‍
ഗാന്ധിയും ശ്രീ യേശുവും മരിച്ചേ മതിയാകൂ!
പോരടിച്ചമേരിക്ക,
ജപ്പാനും ജര്‍മനിയും പാരിനെ ജയിക്കുമ്പൊള്‍
നോക്കി നില്‍ക്കാന്‍ വയ്യല്ലോ
ആറ്റത്തെ കൈകുമ്പിളില്‍ പിളര്‍ത്തി
പൊട്ടിച്ചിരിച്ചാര്‍ത്തവര്‍ പ്രഖ്യാപിച്ചു...
ഭൂമിയില്‍ സമാധാനം!!
കാലത്തിന്‍ ചൂടേറ്റാലും കരിയാവ്രണങ്ങളും
തോരാത്ത കണ്ണീരിന്റെ ഗദ്ഗദങ്ങളും ബാക്കി.
ലോകത്തിന്‍ മന:സാക്ഷി
നാഗസാക്കിയില്‍ വെച്ചാ-
ണീപിലാത്തോസിന്‍ മക്കള്‍ ചോരയില്‍ മുക്കികൊന്നു!
|