കൊയ്തു കഴിഞ്ഞു; ആകെ മുന്നൂറ്‌ പറ നെല്ല്. ‌(24/3/2009)

  ചേന്ദമംഗല്ലൂര്‍ ഹയര്‍ സെകണ്ടറി സ്കൂള്‍ കൊക്കൂണ്‍ നാചുര്‍ ക്ലബ്ബിന്റെ നേതൃത്തത്തില്‍ വിതച്ച നെല്ല് കൊയ്തെടുത്തു. ഉമ്മന്‍പുറത്ത്‌ മുഹമ്മദലി മാസ്റ്റര്‍,എസ്‌ കമറുദ്ദീന്‍ മാസ്റ്റര്‍, എടക്കണ്ടി അബ്ദുള്ളകാക്ക എനിവരുടെ നേതൃത്തത്തിലായിരുന്നു കൊയ്ത്ത്‌. പരീക്ഷ കാരണം കുട്ടികള്‍ക്ക്‌ കൂടുതലായി പങ്കാളിത്തം വഹിക്കാന്‍ പറ്റിയിരുന്നില്ല. മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട്‌ കനത്ത കൃഷി നാശം സംഭവിച്ചെങ്കിലും രണ്ടര ഏക്കര്‍ പാടത്ത്‌ നിന്ന് മുന്നൂറ്‌ പറയോളം നെല്ല് കിട്ടിയതായി മുഹമ്മദലി മാസ്റ്റര്‍ www.cmronweb.com നോട്‌ പറഞ്ഞു.




 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :
>> അവര്‍ വിതച്ചത്‌ കൊയ്തു.
>> ഊര്‍ച്ചയുത്സവം


 
 
2009 cmr on web Chennamangallur News chennamangaloor GMUP school