അപൂര്‍വ
വെള്ളപൊക്കത്തില്‍ ഒന്ന്.
ഫര്ഹാന് നജീബ്
അന്ന് രാത്രി നല്ല മഴയായിരുന്നു ഫേന്‍ ഇട്ടിലെങ്കില്‍ ഈറടിക്കുന്ന
ആള്‍ക്കാര്‍ അന്ന് ഫേന്‍ ഇട്ടാല്‍ ഈറടിക്കുന്ന ഒരവസ്ഥയായിരുന്നു.തണുത്ത്
പല്ലുകള്‍ കൂട്ടിയടിക്കുന്നു. ചുരുക്കം പറഞ്ഞാല്‍ പുതപ്പ് ബിസിയായിരുന്നു.രാത്രി
ഉറക്കം വരുന്നില്ല എനാലും ഒപ്പിച്ച് ഒപ്പിച്ച് ഉറങ്ങി.സൂര്യന്‍
തലയിടും മുമ്പെ എല്ലാവരുമുണര്‍ന്ന ചില വീടുകളില്‍ വീട്ടുക്കാര്‍
ഉണര്‍ന്ന് കാലു കുത്തിയപ്പോള്‍ നെരിയാണിക്കു വെള്ളമായിരുന്നു.
എല്ലാവരും വീട്ടു സാധനങ്ങള്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കെട്ടി
റേക്കില്‍ വച്ചു.
ഞങ്ങളുടെ വീടിന്റെ മുന്നിലുള്ള വയലില്‍ വെള്ളം കാണാന്‍ വന്നവര്‍
മുഴുവന്‍ പിറു പിറുക്കുന്നത് കണ്ടു അത് വേറെ ഒന്നുമല്ല വെള്ളം
കുറയുന്ന ലക്ഷണം ഇല്ല എന്നായിരുന്നു .കൂട്ടത്തില്‍ ഈ വീട്ടുകാര്‍
കുടുങ്ങി എന്നായിരുന്നു.ഇത് കേട്ടപ്പോള്‍ ഉമ്മക്കും ഉപ്പാക്കും
ട്ടെന്‍ഷന്‍ ഞാനും പുറത്ത് അവരോട് പങ്കു ചേര്‍ന്നു
സത്യത്തില്‍ എനിക്ക് വീട്ടില്‍ വെള്ളം കയറി മുങ്ങനം എന്നായിരുന്നു
ഞാന്‍ സന്തോഷം കൊണ്ട് തുള്ളി ചാടി.അങ്ങനെ അത് സംഭവിച്ചു വെള്ളം
കാര്‍ പോര്‍ചില്‍ എത്തിയപ്പോളെ സാധനങ്ങള്‍ ഒക്കെ മുകളില്‍ കൊണ്ടു
വച്ചു. അങ്ങനെ ഒരു സ്റ്റെപ്....... രണ്ടു സ്റ്റെപ്......മൂന്നു
സ്റ്റെപ്......നാലു സ്റ്റെപ് പിന്നെ ഉള്ളിലേക്ക് ഞാന്‍ വെള്ളത്തിനെ
ഹ്രദയപൂര്‍വം സ്വാഗതം ചെയ്തു. അങ്ങനെ ഞങ്ങള്‍ എളാപ്പയുടെ വീട്ടിലേക്ക്
പോയി അവിടെ നിന്ന് എന്റെ ട്യൂബ് കൊണ്ട് ഞാന്‍ വെള്ളത്തിലേക്ക്
പോയി.......
അങ്ങനെ എന്നെ പോലെയുള്ളവര്‍ക്ക് സങ്കടത്തിന്റെ ആ നേരം വന്നു
വെള്ളം കുറയുന്നു എന്ന് എന്റെ ചെവിയിലേക്ക് ആരോ മന്ത്രിക്കുന്നു.അങ്ങനെ
ആ വെള്ളം എന്റെ ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് അന്ന് ചരിത്രം
സൃഷ്ടിച്ചു.വയസുള്ളവര്‍ പറയും ഈ വെള്ളം അപൂര്‍വമായ വെള്ളങ്ങളില്‍
ഒന്നാണ് ഈ വെള്ളപ്പൊക്കം അങ്ങനെ ഇതൊരു ഓര്‍മ മാത്രമായി ഇപ്പോള്‍.
|