Home |  History  |  Videos   |  News  |  Pravasi  |  Gallery  |  Kids Corner |  Institutions | Writers |    EmailFonts

മാറ്റം‍‍

സുഹൈല്‍ സുലൈമാന്‍. ടി പി
suhailtp@gmail.com
കവിത
>> പ്രവാസി
>> മാറ്റം‍‍ 
>>  മരിക്കുന്ന സൌഹൃദങ്ങള്‍. 
    ഉമ്മറക്കോലായിലെ ചാരു കസേരയില്‍
അച്ഛനെ കാണുന്നില്ല...
തുളസിത്തറയിലെ തുളസിക്ക്
പഴയ ഗന്ധമില്ല...
മുറ്റത്തെ പഞ്ചാര മാവിന്റെ കൊമ്പത്ത്
കെട്ടിയ ഊഞ്ഞാല്‍ നിശ്ചലമാണ്.
ഉണ്ണിക്കുട്ടന്റെ, ഓലപ്പീപ്പി മണ്ണ് തിന്നിരിക്കുന്നു.
പച്ചവിറകില്‍ തീ പിടിപ്പിക്കാന്‍ പാടുപെടുന്ന
അമ്മയുടെ ചുമയും, ചിമ്മിണിക്കൂടിലൂടെ ഇറങ്ങി-
വരുന്ന പുകയും അന്യം വന്നിരിക്കുന്നു..
തീന്‍മേശയിലെ എരിവിലും പുളിയിലും
വിരിയുന്ന കുശലം പറച്ചിലുകളും കുടുംബ-
വിശേഷങ്ങളും എങ്ങോ മറമാടപ്പെട്ടിരിക്കുന്നു.
സിം കാര്‍ഡ് മുന്നോട്ടും റേഷന്‍ കാര്‍ഡ് പിറകോട്ടും
നടന്നപ്പോള്‍ സംഭവിച്ചതില്‍ അച്ഛന്‍ അകപ്പെട്ടിരിക്കുന്നു.
വിഡ്ഢിപ്പെട്ടിയിലെ 'റിയാലിറ്റി'യില്‍ യാഥാര്‍ഥ്യങ്ങളെ-
മറന്ന് അമ്മ രസിച്ചിരിക്കുന്നു..
'നെറ്റ്വര്‍ക്കു'കളുടെ ജാലവിദ്യയില്‍ കളിത്തോഴനെ
അറിയാന്‍ കഴിയാതെ, കടലുകള്‍ക്കപ്പുറം സൌഹൃദങ്ങള്‍
സ്ഥാപിച്ച് ഉണ്ണിക്കുട്ടന്‍ ആനന്ദിക്കുന്നു.
തുളസിത്തറയും, ഊഞ്ഞാലും, ഓലപ്പീപ്പിയും തേങ്ങുന്നു...
പരിഷ്കൃതിയില്‍ അടിച്ചമര്‍ത്തപ്പെട്ടതോര്‍ത്ത്...!
 
  22 / 1 /2009 chennamangallur suahil sulaiman TP
2008 cmr on web