പൈലിംഗ് തുടങ്ങി; ഉദ്ഘാടനത്തിന് പി.ജെ. ജോസഫ് എത്തുന്നു(10/10/2009)
ഊരാളുങ്കല്‍കാരുടെ യന്ത്രങ്ങള്‍ മുരണ്ടു തുടങ്ങി. തെയ്യത്തുംകടവ് പാലം ഇനി കൈയത്തുംദൂരത്ത്. പതിറ്റാണ്ടുകളായി ഇരു കരയിലെയും ജനങ്ങള്‍ കാത്തിരുന്നത് ഈയൊരു മുരള്‍ച്ചക്കുവേണ്ടിയായിരുന്നു. അവരുടെ മുറവിളികള്‍ ഇതാ ഇവിടെ അവസാനിക്കുകയാണ്. നിര്‍മാണത്തിന്റെ ആദ്യഘട്ടമായ പൈലിംഗ് ഇന്നലെ ചേന്ദമംഗല്ലൂരിന്റെ കരയില്‍ ആരംഭിച്ചു.
പതിമൂന്നിന് നടക്കുന്ന പാലംപണിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് ജനപ്രതിനിധികളുടെ ഒരു പടതന്നെയുണ്ട്. മന്ത്രിമാരായ പി.ജെ.ജോസഫ്, എളമരം കരീം, എം.ഐ. ഷാനവാസ് എം.പി, എം.എല്‍.എമാരായ ജോര്‍ജ് എം. തോമസ്, യു.സി. രാമന്‍ എന്നിവരാണ് മുഖ്യാതിഥികള്‍.
ബന്ധപ്പെട്ട മറ്റു വാര്‍ത്തകള്‍
പാലം: പൈലിംഗ് ആരംഭിക്കുന്നു
തെയ്യത്തും കടവ് പാലം: തറക്കല്ലിടല്‍
പാലം പണി പുരോഗമിക്കുന്നു
സൈറ്റ് സന്ദര്‍ശനം നടത്തി
അദ്രയ്മാന്‍ കാക്കയുടെ തോണി ഇനി എത്ര നാള്‍ കൂടി
തെയ്യത്തും കടവില്‍ പാലം പണിയും
ഫോട്ടോസ് & റിപ്പോര്‍ട്ട് :സമീര്‍ കെ പി
|